മതസൗഹാർദ സന്ദേശവുമായി നേതാക്കളുടെ ക്ഷേത്രസന്ദർശനം

തിരൂരങ്ങാടി: യൂത്ത്‌ലീഗ് കമ്മിറ്റി നടത്തുന്ന ത്രൈമാസ മതസൗഹാർദ കാമ്പയി​െൻറ ഭാഗമായി നേതാക്കൾ ക്ഷേത്ര സന്ദർശനം നടത്തി. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പടിഞ്ഞിറാട് ക്ഷേത്രകമ്മിറ്റി ഭാരവാഹി ഗോപി പടിഞ്ഞിറാടൻ വീട്ടിൽ ഒരുക്കിയ സദ്യ കഴിച്ചാണ് പരിപാടിക്ക് തുടക്കമായത്. പൂഴിക്കൽ തറവാടും കണ്ണന്തള്ളി ശിവക്ഷേത്രവും നന്നമ്പ്ര വിഷ്ണു ക്ഷേത്രവും സന്ദർശിച്ചു. നന്നമ്പ്ര വിഷ്ണു ക്ഷേത്ര പരിസരത്ത് നടന്ന സൗഹൃദ സംഗമം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുറബ്ബ് എം.എൽ.എ, എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് ഫക്രുദ്ദീൻ അഹ്‌സനി തങ്ങൾ കണ്ണന്തള്ളി, ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. എ.ഐ അബ്ദുൽ മജീദ് സലാഹി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ. വി.എം സാഫിർ, ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് പി.കെ. അൻവർ നഹ എന്നിവർ മുഖ്യാതിഥികളായിരുന്നു. ജാഫർ പനയത്തിൽ അധ്യക്ഷത വഹിച്ചു. വിഷ്ണു ക്ഷേത്രം കമ്മിറ്റി പ്രസിഡൻറ് ചിറ്റയിൽ ബാലകൃഷ്ണൻ നായർ, സെക്രട്ടറി പള്ളേരി സുജിത്ത്, കോൺഗ്രസ് നേതാവ് കാച്ചിരി ഉണ്ണികൃഷ്ണൻ, പൂഴിക്കൽ രാധാകൃഷ്ണൻ, പൂജാരി വിശ്വംഭരൻ ഭട്ട്, കണ്ണന്തള്ളി ശിവക്ഷേത്ര പൂജാരി ആട്ടേരി മൂത്തേടത്ത് പരമേശ്വരൻ നമ്പൂതിരി, സെക്രട്ടറി കൃഷ്ണൻ നമ്പൂതിരി, ബാബു നമ്പൂതിരി, നാരായണൻ നമ്പീശൻ, നാരായണൻ നായർ, തോട്ടത്തിൽ രാജൻ, നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. മുഹമ്മദ് ഹസ്സൻ, പി.എസ്.എച്ച് തങ്ങൾ, കാവുങ്ങൽ കുഞ്ഞിമരക്കാർ, എം. മുഹമ്മദ് കുട്ടി മുൻഷി, സി.കെ.എ. റസാഖ്, കെ.കെ. റസാഖ് ഹാജി, പച്ചായി ബാവ, പനയത്തിൽ മുസ്തഫ, ഷമീർ പൊറ്റാണിക്കൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ ലീഗ് പ്രസിഡൻറ് യു.എ. റസാഖ് സ്വാഗതവും ജനറൽ സെക്രട്ടറി യു. ഷാഫി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.