ഗുരുജയന്തി ആഘോഷിച്ചു

പാലക്കാട്: സമൂഹത്തിലെ മിക്ക പ്രശ്നങ്ങളുടെയും കാരണം മദ്യത്തി‍​െൻറ സ്വാധീനമാണെന്നും അതിൽനിന്ന് മുക്തി നേടാൻ ഗുരുസന്ദേശം പ്രാവർത്തികമാക്കണമെന്നും ഡോ. പി.ബി. ഗുജറാൾ. ഗുരുധർമ പ്രചാരണസഭ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഗുരുജയന്തി ആഘോഷത്തി‍​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് സി.ജി. മണി അധ്യക്ഷത വഹിച്ചു. വി. വിജയമോഹനൻ, ഡോ. ശുദ്ധോധനൻ, എൻ. വിജയൻ, വി.കെ. ശശി, സി. സുകുമാരൻ, കെ.എസ്. സ്വാമിനാഥൻ, കാപ്പിൽ മോഹനൻ, ചെന്താമര ശാന്തി, വി. ചന്ദ്രൻ, സി.ജി. ലളിത, സജീവൻ, സി. രാമചന്ദ്രൻ, സി.എൻ. സുകുമാരൻ, എ.കെ. ദിനേശൻ, വി.കെ. ദിവാകരൻ, കെ.സി. കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു. ശ്രീനാരായണ ഗുരുവിനെ വിപ്ലവകാരിയായി ഒതുക്കാൻ ശ്രമം -തുഷാർ വെള്ളാപ്പള്ളി കൊല്ലങ്കോട്: ശ്രീനാരായണ ഗുരുവിനെ വിപ്ലവകാരിയും സാമൂഹിക പരിഷ്കർത്താവുമായി ഒതുക്കാൻ രാഷ്ട്രീയ പ്രവർത്തകർ ശ്രമിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി. ശ്രീനാരായണഗുരു ജയന്തി ആഘോഷം കൊല്ലങ്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹത്തായ ദർശനങ്ങളെ മറച്ചുവെക്കാനാണ് ഗുരുവിനെ വിപ്ലവകാരിയായി ഒതുക്കുന്നത്. എസ്.എൻ.ഡി.പി ഒരു സമുദായത്തിനും സംഘടനക്കും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. വൃക്കരോഗിയായ ഋതുലിനുള്ള ധനസഹായം, പരീക്ഷ വിജയികൾക്കുള്ള ഉപഹാരം, പഠനോപകരണങ്ങൾ എന്നിവയുടെ വിതരണവും യൂനിയൻ ആസ്ഥാന മന്ദിരം ഉദ്ഘാടനവും തുഷാർ വെള്ളാപ്പള്ളി നിർവഹിച്ചു. എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറ് ആർ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. എ.എൻ. അനുരാഗ്, മായാ ഗിരിധരൻ, സ്മിത പ്രദീപ്കുമാർ, ജി. അനിൽ, സി. വിജയൻ, കെ. ദേവദാസ്, എസ്. ദിവാകരൻ, സി. ദിനേഷ്, വി. രതീഷ്, എം. സന്തോഷ്, കെ.സി. മുരളീധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.