അപരത്വത്തെ ഇല്ലായ്മ ചെയ്യലാണ് ആത്​മീയത -^എം.പി. അബ്്ദുസ്സമദ് സമദാനി

അപരത്വത്തെ ഇല്ലായ്മ ചെയ്യലാണ് ആത്മീയത --എം.പി. അബ്്ദുസ്സമദ് സമദാനി മലപ്പുറം: അപരത്വത്തെ തകർത്ത് ബഹുസ്വര സംസ്കാരങ്ങൾ ഒത്തുചേരുന്നതാണ് ആത്്മീയത എന്ന് മുൻ എം.പി അബ്ദുസ്സമദ് സമദാനി. 'ആത്്മീയത കച്ചവടമല്ല; വിമോചനമാണ്' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരം മുതൽ രാജ്യത്ത് നടന്നിട്ടുള്ള സാമ്രാജ്യത്വ, ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾ ഇതിന് തെളിവാണ്. ആൾദൈവം എന്ന പദം അവിഹിത സാന്നിധ്യത്തി​െൻറ ശബ്്ദമാണ്. ആൾദൈവങ്ങളും അധികാരികളും തമ്മിലുള്ള അവിശുദ്ധബന്ധങ്ങൾ രാജ്യത്തി​െൻറ അന്തരീക്ഷം വഷളാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സമ്മേളനം ആരംഭിച്ചത്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് ആവേശമായിരുന്നു ഗൗരി ലങ്കേഷ് എന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ് പറഞ്ഞു. കെ.ഇ.എൻ. കുഞ്ഞഹമ്മദ്, എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ, ദൈവശാസ്ത്ര പണ്ഡിതൻ കെ.സി. വർഗീസ്, മുതിർന്ന മാധ്യമപ്രവർത്തകൻ ഒ. അബ്്ദുല്ല, ജമാഅത്തെ ഇസ്ലാമി അസി. അമീർ വി.ടി. അബ്്ദുല്ലക്കോയ, വനിത വിഭാഗം ജന. സെക്രട്ടറി സി.വി. ജമീല, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ്, ജി.ഐ.ഒ സംസ്ഥാന ജന. സെക്രട്ടറി ഫസ്ന മിയാൻ, സോളിഡാരിറ്റി മലപ്പുറം ജില്ല പ്രസിഡൻറ് സമീർ കാളികാവ്, ജനറൽ സെക്രട്ടറി ജലീൽ കോഡൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.