തേലക്കാട്​ ബസപകടം: പ്രദേശത്ത്​ അപകടനിവാരണ സംവിധാനമൊരുക്കിയില്ല

വെട്ടത്തൂർ: തേലക്കാട് ബസപകടം നടന്ന് നാലാണ്ട് പിന്നിടുേമ്പാഴും തേലക്കാട് പൂവ്വക്കുണ്ട് പ്രദേശത്ത് അപകട നിവാരണ സംവിധാനങ്ങളൊരുക്കിയില്ല. ബസപകടം നടന്ന കാര്യവട്ടം-അലനല്ലൂർ പാതയിലെ പൂവക്കുണ്ടിലാണ് നവീകരണത്തിന് ഇനിയും നടപടിയാകാത്തത്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിച്ചിരുന്നത്. ഇതി​െൻറ ഭാഗമായി നാറ്റ്പാക് നടത്തിയ പരിശോധനയിൽ വിവിധ നിർദേശങ്ങൾ നൽകിയിരുന്നു. 12 കിലോമീറ്റർ ദൂരമുള്ള പാതയിൽ വാഹന നിയമപ്രകാരം സര്‍വേ നടത്തി വാഹനങ്ങളുടെ വേഗപരിധി പുനര്‍നിശ്ചയിക്കുക, വേഗപരിധി റോഡരികിലെ ബോര്‍ഡില്‍ സൂചിപ്പിക്കുക, റോഡ് ശാസ്ത്രീയമായി പുനർനിർമിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നാറ്റ്പാക് നല്‍കിയത്. എന്നാൽ, ഇവയെല്ലാം കടലാസിലൊതുങ്ങി. പൂവ്വക്കുണ്ട് പ്രദേശത്ത് ബസപകടത്തിന് ശേഷവും വാഹനാപകടങ്ങളുണ്ടായിട്ടുണ്ട്. 2013 സെപ്റ്റംബർ ആറിനായിരുന്നു ഏഴ് വിദ്യാർഥികളടക്കം 15 പേരുടെ ജീവൻ കവർന്ന ബസപകടം. ജില്ലയിലെതന്നെ ഏറ്റവും വലിയ ആറാമത്തെ ബസപകടമായിരുന്നു ഇത്. പെരിന്തല്‍മണ്ണയില്‍നിന്ന് മേല്‍ക്കുളങ്ങരയിലേക്ക് പോവുകയായിരുന്ന ഫ്രണ്ട്‌സ് ബസാണ് റോഡരികിലെ മരത്തിലിടിച്ച് അപകടമുണ്ടായത്. മരിച്ചതിൽ 11 പേരും മേല്‍ക്കുളങ്ങര സ്വദേശികളായിരുന്നു. സഹോദരങ്ങളും അടുത്തടുത്ത വീടുകളിലുള്ളവരും ഒരേ കോളജില്‍ പഠിക്കുന്നവരുമൊക്കെയാണ് മരിച്ചവരിലും പരിക്കേറ്റവരിലുമുണ്ടായിരുന്നത്. പടംg/wed/thelakkad bus accident
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.