മകനെ കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്​റ്റിൽ

കൂറ്റനാട്: മകനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിന് സമീപം താമസിക്കുന്ന ബുഹാരിയെയാണ് (63) പട്ടാമ്പി സി.ഐ രമേഷി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംഭവശേഷം ഒളിവിൽ പോയ ബുഹാരിയെ പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നാണ് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് മദ്യപിച്ച് വഴക്കിട്ട മകൻ റിയാസിനെ (30) ബുഹാരി വെട്ടിയത്. തക്കസമയത്ത് ചികിത്സ കിട്ടാത്തതാണ് മരണകാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.