ഗ്രാമീൺ ബാങ്ക്​ പെൻഷൻ കേസ്​ സുപ്രീംേകാടതിയിൽ

മലപ്പുറം: നീണ്ടുപോകുന്ന കോടതിവിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര വിവരാവകാശ കമീഷനിൽ വരെ പരാതിയെത്തിയ കേസ് സെപ്റ്റംബർ 19ന് സുപ്രീംേകാടതി പരിഗണിക്കും. കുഴിമണ്ണ സ്വദേശിയും കേരള ഗ്രാമീൺ ബാങ്ക് മുൻ ജീവനക്കാരനുമായ ടി.പി. ബാലചന്ദ്രൻ പെൻഷൻ ലഭ്യമാകാത്തത് ചൂണ്ടിക്കാട്ടി 2012ൽ സുപ്രീംേകാടതിയെ സമീപിച്ചിരുന്നു. എന്നാൽ, തുടർച്ചയായി ഒമ്പതു തവണ കേസ് മാറ്റിവെച്ചു. ഇതോടെ ബാലചന്ദ്രൻ വിവരാവകാശ നിയമപ്രകാരം സുപ്രീംകോടതി അഡീഷനൽ രജിസ്ട്രാറെ സമീപിച്ചു. തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാൽ ബാലചന്ദ്രൻ കേന്ദ്ര വിവരാവകാശ കമീഷന് അപ്പീൽ നൽകി. തുടർന്ന് ആഗസ്റ്റ് 22ന് കേന്ദ്ര വിവരാവകാശ കമീഷൻ വിഡിയോ കോൺഫറൻസ് വഴി ബാലചന്ദ്ര​െൻറ വാദം കേട്ടു. ഇതിന് പിറകെയാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. കോടതിയുടെ ഡെയ്ലി ലിസ്റ്റിൽ ഇത് വന്നാൽ അന്നുതന്നെ വിധിയുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.