ബിബിൻ വധം: ഹിന്ദു ഐക്യവേദി മാർച്ചിനിടെ അതിക്രമം

തിരൂർ: ബിബിൻ വധക്കേസിലെ മുഴുവൻ പ്രതികളെയും പിടികൂടുക, ഗൂഢാലോചന അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹിന്ദു ഐക്യവേദി പ്രവർത്തകർ തിരൂർ ഡിവൈ.എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ചിനിടെ അതിക്രമം. പ്രകടനക്കാർ സിറ്റി ജങ്ഷനിൽ കാർ തകർത്തു. പ്രകടനം കടന്നുപോയതിന് പിന്നാലെയെത്തിയ കാർ പിൻനിരയിലെ ഒരു വിഭാഗം തടയുകയും തല്ലിത്തകർക്കുകയുമായിരുന്നു. ഉടമ പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തില്ല. താഴെപ്പാലം സ്റ്റേഡിയം പരിസരത്ത് നിന്ന് പുറപ്പെട്ട പ്രകടനം കോടതി റോഡിൽ പൊലീസ് തടഞ്ഞു. ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദു പരിഷത്ത് ജില്ല പ്രസിഡൻറ് സി.വി. വാസു അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. ആർ.എസ്.എസ് ജില്ല കാര്യസദസ്യൻ സി.വി. രാമൻകുട്ടി സംസാരിച്ചു. മനോജ് പാറശ്ശേരി സ്വാഗതവും എം. ഭാസ്ക്കരൻ നന്ദിയും പറഞ്ഞു. മാർച്ചിന് ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രൻ, കെ. നാരായണൻ മാസ്റ്റർ, കെ. ജനചന്ദ്രൻ മാസ്റ്റർ, രവി തേലത്ത്, കെ.ടി. പ്രദീപ്കുമാർ, കരറുകയിൽ ശശി, മനോജ് പാറശ്ശേരി, ഷീബ ഉണ്ണികൃഷ്ണൻ, ഗൗരി, കെ. നന്ദകുമാർ, സി. ഭാസ്കരൻ, ഇ. ജയരാജൻ തുടങ്ങിയവർ നേതൃത്വം നൽകി. പ്രകോപന പ്രസംഗത്തിന് കേസ് തിരൂർ: ഹിന്ദു ഐക്യവേദിയുടെ ഡിവൈ.എസ്.പി ഓഫിസ് മാർച്ചിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ആർ.എസ്.എസ് ജില്ല നേതാവ് സി.വി. രാമൻകുട്ടിക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും വഴി തടസ്സപ്പെടുത്തിയതിനും കണ്ടാലറിയുന്ന 500 പേർക്കെതിരെ വേറെയും കേസെടുത്തതായി എസ്.ഐ സുമേഷ് സുധാകർ അറിയിച്ചു. Tir L1 hindu march: ഹിന്ദു ഐക്യവേദി പ്രവർത്തകർ തിരൂർ ഡിവൈ.എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ച് പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.