ഇരുകുളങ്ങര കുടുംബസംഗമം

തിരൂരങ്ങാടി: എ.ആർ നഗർ വലിയപറമ്പ് ഓഡിറ്റോറിയത്തിൽ ഇരുകുളങ്ങര കുടുംബസംഗമം നടത്തി. കുടുംബകാരണവർ മുഹമ്മദ് ഹാജി തീണ്ടേക്കാട് ഉദ്ഘാടനം ചെയ്തു. അഹമ്മദ് ബാപ്പു കുഴിച്ചെന അധ്യക്ഷത വഹിച്ചു. 47 മുതിർന്ന കാരണവൻമാരെ ആദരിച്ചു. കുടുംബത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, മദ്‌റസ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കുടുംബകാര്യങ്ങളെ കുറിച്ച് ഹുസൈൻ ബാവ, കുഞ്ഞാപ്പു, സൈനു ബാവ ക്ലാസെടുത്തു. അബൂബക്കർ മാസ്റ്റർ, കുഞ്ഞബ്ദുല്ല പേരാമ്പ്ര, കുഞ്ഞു, സലീം കുഞ്ഞിപ്പ, കുഞ്ഞാപ്പ, അസ്‌ക്കർ, ഹുസൈൻ ഹാജി, കുഞ്ഞോൻ, സലീം, സിറാജ്, ശിഹാബ്, മുജീബ്, ഷംസുദ്ദീൻ, അനസ്, ശരീഫ് കുഞ്ഞ, ശറഫുദ്ദീൻ, ഗഫൂർ, സമീം അൻസാരി എന്നിവർ സംസാരിച്ചു. ഇരുകുളങ്ങര കുടുംബസംഗമം കാരണവർ മുഹമ്മദ് ഹാജി തീണ്ടേക്കാട് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.