പൊന്നാനി ബിയ്യം കായൽ വള്ളംകളി: പറക്കും കുതിര ജലരാജാവ്

പൊന്നാനി: അവിട്ടം നാളിൽ ഓളപ്പരപ്പുകളിൽ ആവേശം പകർന്ന് പൊന്നാനി ബിയ്യം കായൽ ജലോത്സവം. ജലവീരന്മാരുടെ മാസ്മരിക പ്രകടനം കാണാൻ തടിച്ചുകൂടിയ പുരുഷാരങ്ങളെ സാക്ഷി നിർത്തി ഇഞ്ചോടിഞ്ച് പോരാട്ടം അരങ്ങേറിയപ്പോൾ മേജർ വിഭാഗത്തിൽ കാഞ്ഞിരമുക്ക് പുളിക്കകടവ് ന്യൂ ടൂറിസ്റ്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ 'പറക്കും കുതിര'യും മൈനർ വിഭാഗത്തിൽ പുഴമ്പ്രം ടീം ഭാവനയുടെ 'പാർഥസാരഥി'യും കിരീടത്തിൽ മുത്തമിട്ടു. മേജർ വിഭാഗത്തിൽ എരിക്കമണ്ണ ന്യൂ ക്ലാസിക് ക്ലബി​െൻറ മണിക്കൊമ്പൻ രണ്ടും കാഞ്ഞിരമുക്ക് പത്തായി നവയുഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ ജലറാണി മൂന്നും സ്ഥാനം നേടി. മൈനർ വിഭാഗത്തിൽ പാടത്തങ്ങാടി യുവശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ വജ്ര രണ്ടാംസ്ഥാനം നേടിയപ്പോൾ കാഞ്ഞിരമുക്ക് പത്തായി നവരശ്മി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ സൂപർജെറ്റ് മൂന്നാമതെത്തി. മേജർ, മൈനർ വിഭാഗങ്ങളിലായി 18 ടീമുകൾ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.