തിരുവോണ നാളിൽ പൂവപള്ളി ഇല്ലത്ത് അതിഥിയായി സാദിഖലി ശിഹാബ് തങ്ങൾ

വള്ളിക്കുന്ന്: തിരുവോണ നാളിൽ നെറുങ്കൈതകോട്ട ക്ഷേത്ര മേൽശാന്തിയുടെ ഇല്ലത്ത് ഓണസദ്യ ഉണ്ണാൻ അതിഥിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും. മലബാറിലെ ചരിത്ര പ്രസിദ്ധമായ വള്ളിക്കുന്ന് നെറുതെങ്കതക്കോട്ട ക്ഷേത്രത്തിലെ മുൻ മേൽശാന്തിയായ പി. ദാമോദരൻ നമ്പൂതിരി, മകനും മേൽശാന്തിയുമായ നന്ദേഷ് നമ്പൂതിരി എന്നിവരുടെ ക്ഷണം സ്വീകരിച്ചാണ് സ്വാദിഖലി ശിഹാബ് തങ്ങളും പി. അബ്ദുൽ ഹമീദ് എം.എൽ.എയും എത്തിയത്. പൂവപള്ളി ഇല്ലത്ത് ഒരുക്കിയ ഓണസദ്യയിൽ പങ്കെടുക്കാനെത്തിയവരെ ക്ഷേത്ര ഭാരവാഹികളും ദാമോദരൻ നമ്പൂതിരിയും കുടുംബാംഗങ്ങളായ നന്ദേശ് നമ്പൂതിരി, നാരായണൻ നമ്പൂതിരി, സ്വർണലത, ജിഷ, ജയേഷ്, രാജേഷ്, ശ്രീദേവി എന്നിവർ ചേർന്ന് സ്വീകരിച്ചു. തങ്ങളും എം.എൽ.എയും നൽകിയ ഓണപ്പുടവ ദാമോദരൻ നമ്പൂതിരി സന്തോഷത്തോടെ സ്വീകരിച്ചു. തിരിച്ച് തങ്ങൾക്കും നമ്പൂതിരി ഓണസമ്മാനം കൈമാറി. ഇല്ലത്തി​െൻറ മുറ്റത്ത്‌ പന്തലൊരുക്കിയായിരുന്നു സൗഹാർദത്തി​െൻറ ഓണസദ്യ വിളമ്പിയത്. ജില്ല പഞ്ചായത്തംഗം ബക്കർ ചേർണ്ണൂർ, മേക്കോട്ട ക്ഷേത്രം മുൻ എസ്ക്യൂട്ടിവ് ഓഫിസർ പി.എം. മനോജ്‌കുമാർ, കോയ കുന്നുമ്മൽ, കെ. ഹനീഫ, തറോൽ ഹരിദാസൻ, സി. ഉണ്ണിമൊയ്തു തുടങ്ങിയവർ സംബന്ധിച്ചു. ഫോട്ടോ: മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന ദാമോദരൻ നമ്പൂതിരിയുടെ വീട്ടിലൊരുക്കിയ ഓണസദ്യയിൽ പങ്കെടുക്കുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി. അബ്ദുൽ ഹമീദ് എം.എൽ.എയും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.