ജി.എസ്.ടിയിലെ അവ്യക്​തത നീങ്ങി; തടി ഡിപ്പോകളിലെ തടസ്സം മാറി

തടികൾക്ക് വില വർധിക്കും നിലമ്പൂർ: ചരക്ക് സേവന നികുതിയിൽ വ‍്യക്തത വരാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന വനം വകുപ്പി‍​െൻറ തടി ഡിപ്പോകളിലെ മരം വിൽപനയുടെ തടസ്സം നീങ്ങി. വ‍്യക്തത വന്നതോടെ വ‍്യാപാരികൾ ഡിപ്പോകളിൽ ലേലം ചെയ്ത മരങ്ങൾക്ക് വനം വകുപ്പ് സ്ഥിരീകരണം നൽകിത്തുടങ്ങി. ജി.എസ്.ടിയുമായി ബന്ധപ്പെട്ട അവ‍്യക്തത കാരണം രണ്ട് മാസമായി ഈ മേഖല പ്രതിസന്ധിയിലായിരുന്നു. ജൂലൈ ഒന്ന് മുതൽ ഡിപ്പോകളിൽനിന്ന് ഓൺലൈൻ ലേലത്തിലൂടെ വ‍്യാപാരികൾ ലേലം കൊണ്ട ലക്ഷങ്ങളുടെ തടികൾ കൊണ്ടുപോവാൻ കഴിഞ്ഞിരുന്നില്ല. ഇതുകാരണം വ‍്യാപാരികളും വനം വകുപ്പും കടുത്ത പ്രതിസന്ധിയിലായിരുന്നു. ഓൺലൈൻ മുഖേന ലേലം കൊള്ളുന്ന തടികൾക്ക് ഏഴ് ദിവസത്തിനുള്ളിൽ നേരത്തേ സ്ഥിരീകരണം ലഭിച്ചിരുന്നു. ലേലം കൊള്ളുന്ന തടിയുടെ 35 ശതമാനവും ജി.എസ്.ടിയും ഫോറസ്റ്റ് െഡവലപ്മ​െൻറ് ടാക്സും ലേല ദിവസംതന്നെ കെട്ടിവെക്കേണ്ടതായുണ്ട്. എന്നാൽ, ജി.എസ്.ടി വരികയും അവ‍്യക്തത നിലനിൽക്കുകയും ചെയ്തതോടെ തടി വിൽപന പാടെ നിലച്ചു. പാലക്കാട് ടിമ്പർ സെയിൽസ് ഡി.എഫ്.ഒ അനീഷ് കേന്ദ്ര സർക്കാറിന് നൽകിയ കത്തിനെ തുടർന്നാണ് വ‍്യക്തത കൈവന്നത്. ജി.എസ്.ടി വന്നതോടെ മറ്റു നികുതികൾ ഉൾെപ്പടെ 27 ശതമാനം നികുതി അടക്കണം. ജി.എസ്.ടിക്ക് മുമ്പ് മൊത്തം നികുതി 23.5 ശതമാനമായിരുന്നു. ഇപ്പോൾ ജി.എസ്.ടി 18ഉം ഫോറസ്റ്റ് െഡവലപ്മ​െൻറ് നികുതി, ഐ.ടി, തറവാടക ഉൾെപ്പടെയാണ് 27 ശതമാനമായി ഉയർന്നത്. ഈ മേഖലയിൽ മൂന്നര ശതമാനം നികുതി വർധനയാണുണ്ടായത്. ഇതിനാൽ തടികൾക്ക് അധികവില നൽകേണ്ടി വരും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തടി വിൽപന നടക്കുന്നത് പാലക്കാട് ടിമ്പർ സെയിൽസ് ഡിവിഷന് കീഴിലെ നിലമ്പൂർ അരുവാക്കോട് സെൻട്രൽ ഡിപ്പോയിലും കരുളായി നെടുങ്കയം ടിമ്പർ സെയിൽസ് ഡിപ്പോയിലുമാണ്. നിലമ്പൂർ തേക്കുകളുടെ ലഭ‍്യതയാണ് ഈ ഡിപ്പോകളുടെ പ്രത‍്യേകത. മുമ്പ് മാസത്തിലൊരിക്കൽ നടന്നിരുന്ന ലേലം ഇൻറർനെറ്റ് സംവിധാനത്തിലേക്ക് മാറിയതോടെ ആറെണ്ണം വരെ നടക്കുന്നുണ്ട്. CAPTION- നിലമ്പൂർ അരുവക്കോട് ഡിപ്പോയിൽ വ‍്യാപാരികൾ ലേലം കൊണ്ട മരത്തടികൾ ------- -------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.