വി.പി. നിസാറിന് സ്‌റ്റേറ്റ്‌സ്മാന്‍ മാധ്യമ പുരസ്‌കാരം

വി.പി. നിസാറിന് സ്‌റ്റേറ്റ്‌സ്മാന്‍ മാധ്യമ പുരസ്കാരം മലപ്പുറം: ഗ്രാമീണ പത്രപ്രവര്‍ത്തനത്തിനുള്ള 2016ലെ സ്‌റ്റേറ്റ്‌സ്മാന്‍ മാധ്യമ പുരസ്കാരം മംഗളം മലപ്പുറം ജില്ല ലേഖകന്‍ വി.പി. നിസാറിന്. മംഗളം ദിനപത്രത്തില്‍ 2016 ഡിസംബര്‍ 27 മുതല്‍ 31 വരെ പ്രസിദ്ധീകരിച്ച 'ഊരുകളിലുമുണ്ട് ഉജ്ജ്വല രത്‌നങ്ങള്‍' എന്ന വാര്‍ത്തപരമ്പരക്കാണ് അവാര്‍ഡ്. ഈ വര്‍ഷത്തെ കേരള നിയമസഭയുടെ ആര്‍. ശങ്കരനാരായണന്‍ തമ്പി മാധ്യമ പുരസ്‌കാരം, സോളിഡാരിറ്റി സംസ്ഥാന മാധ്യമ പുരസ്‌കാരം എന്നിവ ഇതേ പരമ്പരക്കു ലഭിച്ചിരുന്നു. മലപ്പുറം കോഡൂര്‍ വലിയാട് സ്വദേശി വിളഞ്ഞിപ്പുലാന്‍ അബൂബക്കറിേൻറയും അസ്മാബിയുടേയും മകനാണ്. ഭാര്യ: മുനീറ. മകന്‍. റിഫില്‍ ഷാന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.