ജന്മശതാബ്​ദി

െപരിന്തൽമണ്ണ: വള്ളുവനാട്ടിെല സ്വാതന്ത്ര്യസമര േസനാനി ആർ.പിയുെട (സി.ഇ. രാഘവ പിഷാേരാടി) ജന്മശതാബ്ദി ആഘോഷം ബുധനാഴ്ച ആരംഭിക്കും. വൈകുന്നേരം നാലിന് ചെമ്മലശ്ശേരിയിൽ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.പി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. പി.പി. വാസുദേവൻ അധ്യക്ഷത വഹിക്കും. കൊളത്തൂർ ടി. മുഹമ്മദ് മൗലവി, സി.പി. മുഹമ്മദ്, വി. ശശികുമാർ, കെ.പി. രമണൻ തുടങ്ങിയവർ പെങ്കടുക്കും. ടാക്സി സ്റ്റാൻഡ് ഷെഡിന് മുകളിൽ മരം വീണു െപരിന്തൽമണ്ണ: ടൗണിൽ പൊലീസ് സ്റ്റേഷന് സമീപത്തെ ടാക്സി സ്റ്റാൻഡ് ഷെഡിന് മുകളിൽ മരം മുറിഞ്ഞ് വീണു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പൊലീസ് സ്റ്റേഷന് സമീപത്തെ ചീനിമരക്കൊമ്പാണ് ആസ്ബസ്റ്റോസ് പാകിയ ഷെഡിന് മുകളിൽ വീണത്. സംഭവ സമയം വാഹനങ്ങളുണ്ടായിരുന്നില്ല. ഷെഡ് പൊളിച്ച് വനിതകളുടെ വിശ്രമകേന്ദ്രം നിർമിക്കാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട് പോകുന്നതിനിടെയാണ് മേൽക്കൂര തകർക്കും വിധം മരക്കൊമ്പ് വീണത്. പടം....pmna MC 7 െപരിന്തൽമണ്ണ ടൗണിൽ ടാക്സി സ്റ്റാൻഡ് ഷെഡിന് മുകളിൽ മരം വീണ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.