തമിഴ്​നാട്ടിൽ ഇന്നുമുതൽ ഒറിജിനൽ ഡ്രൈവിങ്​ ലൈസൻസ്​ കൈവശം വെക്കണം

കോയമ്പത്തൂർ: തമിഴ്നാട്ടിൽ വാഹനമോടിക്കുന്നവർ ഒറിജിനൽ ഡ്രൈവിങ് ലൈസൻസ് കൈവശം വെച്ചിരിക്കണമെന്ന മദ്രാസ് ഹൈകോടതി ഉത്തരവ് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ. ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി, ജസ്റ്റിസ് എം. സുന്ദർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഒറിജിനൽ ലൈസൻസ് ഹാജരാക്കണമെന്ന ട്രാഫിക് പൊലീസ് നിലപാട് മരവിപ്പിച്ച് മദ്രാസ് ഹൈകോടതി സിംഗിൾ ബെഞ്ച് വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ഇൗ ഉത്തരവ് ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. 1988ലെ മോേട്ടാർ വാഹന നിയമം 130ാം വകുപ്പ് പ്രകാരം ഒറിജിനൽ ഡ്രൈവിങ് ലൈസൻസ് കൈവശം വെക്കണം. ഒറിജിനൽ ലൈസൻസ് കൈവശം വെക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പൊതുതാൽപര്യ ഹരജി സമർപ്പിച്ചവർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ വ്യക്തികളുടെ ശ്രദ്ധക്കുറവ് മൂലം ഉണ്ടാവുന്ന പ്രശ്നങ്ങൾ പൊതുജന താൽപര്യത്തിന് വിരുദ്ധമാണെന്ന് പറയുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. ഒറിജിനലിന് പകരം ഫോേട്ടാ കോപ്പി കൈവശം വെച്ചാൽ മതിയെന്ന് നിയമത്തിൽ പറയുന്നില്ലെന്ന് സംസ്ഥാന സർക്കാറും കോടതിയിൽ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.