ഓണം, പെരുന്നാൾ ഫെസ്​റ്റ്

കരുവാരകുണ്ട്: പയ്യാക്കോട് റെയിൻബോ ക്ലബ് ഓണം, ബലിപെരുന്നാൾ ഫെസ്റ്റ് സംഘടിപ്പിച്ചു. കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി വിവിധ മത്സരങ്ങൾ നടത്തി. ക്ലബ് പ്രസിഡൻറ് വി. ആനന്ദകൃഷ്ണൻ, സെക്രട്ടറി കെ.ടി. അനീസുദ്ദീൻ, ട്രഷറർ കെ.കെ. സിറാജ്, പി. അലി റസ്, പി. കോയ, പി.കെ. ആസിഫ്, പി.കെ. നിഷാദ്, ടി. ഫഹദ്, അസദ്, ടി. അനൂപ്, പി.കെ. ഫൈസൽ, പി. മുസ്‌തഫ, ടി. ഇർഷാദ്, പി. അസദ്, സി. സമീർ ബാബു എന്നിവർ നേതൃത്വം നൽകി. ഗുരുശ്രേഷ്ഠർക്ക് പൊന്നാടയുമായി യൂത്ത് കോൺഗ്രസ് കരുവാരകുണ്ട്: അക്ഷര വഴിയിൽ പുണ്യം ചെയ്ത ഗുരുശ്രേഷ്ഠർക്ക് ആദരവുമായി യൂത്ത് കോൺഗ്രസ്. അധ്യാപക ദിനത്തിൽ വിരമിച്ച അധ്യാപകരെ വീട്ടിലെത്തി പൊന്നാടയണിയിച്ചാണ് കരുവാരകുണ്ട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി മാതൃക കാട്ടിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൂടിയായ കെ. മുഹമ്മദ് മാസ്റ്റർ, ലക്ഷ്മി ടീച്ചർ, ജി.സി. കാരക്കൽ, ശാന്തകുമാരി ടീച്ചർ, പി. മുഹമ്മദ് മാസ്റ്റർ, സുഹ്റാബി ടീച്ചർ തുടങ്ങിയവരെയാണ് ആദരിച്ചത്. മണ്ഡലം പ്രസിഡൻറ് വി. ഷബീറലി, റഷീദ് കുട്ടത്തി, കെ.കെ. ആസിഫ്, വി.പി. ഇസ്മായിൽ, ഫവാസ് കേരള, കൃഷ്ണണദാസ്, കെ. റിയാസ് റഷീദ് കേരള, അശ്റഫ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.