മധുമല കുടിവെള്ള പദ്ധതി പൈപ്​ ലൈനിൽ വീണ്ടും പൊട്ടൽ

കാളികാവ്: ജല അതോറിറ്റിയുടെ മധുമല കുടിവെള്ള പദ്ധതി പൈപ്ലൈൻ വീണ്ടും പൊട്ടി. താഴെ പുറ്റമണ്ണയിലാണ് ചൊവ്വാഴ്ച രാവിലെ പത്തരയോടെ പൈപ് പൊട്ടിയത്. ചീറ്റിയ വെള്ളം തൊട്ടടുത്ത വള്ളിക്കാപറമ്പില്‍ നജീമയുടെ വീടിനകത്തെത്തി. വീടി​െൻറ ഓപണ്‍ ടെറസ്സിൽ നിറഞ്ഞ വെള്ളം വീട്ടുകാരും അയല്‍വാസികളും ചേര്‍ന്നാണ് നീക്കിയത്. പെരുന്നാള്‍ തലേന്ന് പുറ്റമണ്ണ പാലത്തിന് സമീപം പൈപ് പൊട്ടി വന്‍ തോതില്‍ വെള്ളം പാഴായിരുന്നു. പത്ത് കോടിയോളം രൂപ മുടക്കി സ്ഥാപിച്ച മധുമല പദ്ധതി നിരന്തരമുള്ള തകരാറ് കാരണം ഫലപ്രദമല്ലാതായിരിക്കുകയാണ്. ജലപ്രവാഹം കാരണം പലയിടങ്ങളിലും പാതകൾ തകർന്നിട്ടുണ്ട്. പദ്ധതിയെ അധികൃതർ തിരിഞ്ഞ് നോക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പൈപ്പി​െൻറ ഗുണമേന്മയില്ലായ്മയും അമിത സമർദവുമാണ് പൊട്ടലിന് കാരണം. കണക്ഷന്‍ എണ്ണം കൂട്ടി ജലസമർദം കുറക്കാാന്‍ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്. പദ്ധതി കണക്ഷന് അമിത ചാർജ് ഈടാക്കുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. വിതരണ പൈപ്പുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.