ഗൗരി ​ല​േങ്കഷ്​ വധം ​െഞട്ടിക്കുന്നത്​ –പത്രപ്രവർത്തക യൂനിയൻ

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ ബംഗളൂരുവിൽ വെടിവെച്ചുകൊന്ന സംഭവം ഇന്ത്യയുടെ മനസ്സാക്ഷിയെ മുഴുവൻ ഞെട്ടിക്കുന്നതാണെന്ന് കേരള പത്രപ്രവർത്തക യൂനിയൻ പ്രസ്താവനയിൽ പറഞ്ഞു. നീചത്വവും ഭീരുത്വവും നിറഞ്ഞ ക്രൂര കൃത്യത്തിൽ യൂനിയൻ പ്രതിഷേധിച്ചു. ശക്തമായ സാമൂഹിക–രാഷ്ട്രീയ നിലപാടുള്ള ഉന്നത മാധ്യമ പ്രവർത്തകയായിരുന്നു ഗൗരി ലങ്കേഷ്. സ്വതന്ത്ര ചിന്തക്കും നിലപാടുകൾക്കും എതിരെ അസഹിഷ്ണുതയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് ഗൗരി. ശക്തമായ പ്രതിഷേധം ഈ നിഷ്ഠൂര വധത്തിനെതിരെ ഉയരണം. ബുധനാഴ്ച എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് സംസ്ഥാന ഭാരവാഹികളായ സി. നാരായണൻ, പി.എ. അബ്ദുൽ ഗഫൂർ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.