ഗൗരി ​ല​േങ്കഷ്​ വധം ​െഞട്ടിക്കുന്നത്​ ^പത്രപ്രവർത്തക യൂനിയൻ

ഗൗരി ലേങ്കഷ് വധം െഞട്ടിക്കുന്നത് -പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ ബംഗളൂരുവിൽ വെടിവെച്ചുകൊന്ന സംഭവം ഇന്ത്യയുടെ മനസ്സാക്ഷിയെ മുഴുവൻ ഞെട്ടിക്കുന്നതാണെന്ന് കേരള പത്രപ്രവർത്തക യൂനിയൻ പ്രസ്താവനയിൽ പറഞ്ഞു. നീചത്വവും ഭീരുത്വവും നിറഞ്ഞ ക്രൂര കൃത്യത്തിൽ യൂനിയൻ പ്രതിഷേധിച്ചു. ശക്തമായ സാമൂഹിക-രാഷ്ട്രീയ നിലപാടുള്ള ഉന്നത മാധ്യമ പ്രവർത്തകയായിരുന്നു ഗൗരി ലങ്കേഷ്. സ്വതന്ത്ര ചിന്തക്കും നിലപാടുകൾക്കും എതിരെ അസഹിഷ്ണുതയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് ഗൗരി. ശക്തമായ പ്രതിഷേധം ഈ നിഷ്ഠൂര വധത്തിനെതിരെ ഉയരണം. ബുധനാഴ്ച എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് സംസ്ഥാന ഭാരവാഹികളായ സി. നാരായണൻ, പി.എ. അബ്ദുൽ ഗഫൂർ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.