വയോജന പാര്‍ക്ക് തുറന്നു

മലപ്പുറം: മുണ്ടുപറമ്പ് ഹൗസിങ് കോളനിയില്‍ നിര്‍മിച്ച നഗരസഭ വയോജന പാര്‍ക്ക് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. ഒാണാഘോഷവും മുതിർന്ന അധ്യാപകരെ ആദരിക്കലും എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സി.എച്ച്. ജമീല ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭയുടേയും സൗഹൃദം റസിഡൻറ് അസോസിയേഷ​െൻറയും നേതൃത്വത്തിൽ 3.20 ലക്ഷത്തി​െൻറ ടൂറിസം ഫണ്ടിലാണ് വയോജന പാർക്ക് നിർമിച്ചത്. വയോജനങ്ങൾക്ക് ടി.വി, വായനസൗകര്യം, ഇരിപ്പിടം എന്നിവ ഒരുക്കിയിട്ടുണ്ട്. സൗഹൃദം റെസിഡൻറ് ചെയർമാൻ പി.കെ. രാജീവ്, പ്രസിഡൻറ് ഭാസ്കരൻ, നഗരസഭ കൗൺസിലർമാരായ ഒ. സഹദേവൻ, ഹംസ കുമ്മെത്താടി, കേരള ഗ്രാമീൺ ബാങ്ക് മാനേജർ ജനാർദനൻ, അബ്ദുൽ കബീർ, എ.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. photo: mpm3 മുണ്ടുപറമ്പ് ഹൗസിങ് കോളനിയില്‍ നിര്‍മിച്ച നഗരസഭ വയോജന പാര്‍ക്ക് ഉദ്ഘാടനം ചെയ്ത ശേഷം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പാര്‍ക്കിലെത്തിയ വയോജനങ്ങളോട് സൗഹൃദം പങ്കുവെക്കുന്നു ആദരിച്ചു മലപ്പുറം: എം.എസ്.എഫ് ജില്ല കമ്മിറ്റി അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് 'ഗുരുവന്ദനം' സംഘടിപ്പിച്ചു. കരുവള്ളി മുഹമ്മദ് മൗലവിയെ പ്രഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എൽ.എ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ല പ്രസിഡൻറ് ടി.പി. ഹാരിസ്, ജുനൈദ് പാമ്പലത്ത്, റിയാസ് പുല്‍പറ്റ, സി.എച്ച്. ഷക്കീബ്, ഇ.സി. സിദ്ദീഖ്, കെ. ഷിബില്‍, കെ.കെ. ഇര്‍ഫാന്‍, കെ.വി.കെ. നൗഫല്‍ തങ്ങള്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.