ദുരിതത്തിലായ വൃദ്ധ ദമ്പതികൾക്ക്​ സാന്ത്വനമായി നാട്ടുകാർ

തേഞ്ഞിപ്പലം: രോഗശയ്യയില്‍ വാടക റൂമില്‍ ദുരിതമനുഭവിക്കുന്ന വൃദ്ധ ദമ്പതികൾക്ക് സാന്ത്വനമായി നാട്ടുകാരും ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് അധികൃതരും. കാക്കഞ്ചേരിയിലെ വാടക കെട്ടിടത്തിൽ കഴിയുന്ന കോട്ടക്കല്‍ കാവതികളം സ്വദേശി കാവുങ്ങല്‍ മുഹമ്മദ് എന്ന കാക്കു (86), ഭാര്യ വണ്ടൂര്‍ സ്വദേശിനി ആസ്യ (45) എന്നിവരാണ് ഭക്ഷണംപോലും ലഭിക്കാതെ ദുരിതത്തിലായത്. ആസ്യക്ക് ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛ വരുമാനം കൊണ്ടാണ് ഇവർ കഴിഞ്ഞിരുന്നത്. അടുത്തിടെ റോഡില്‍ തടഞ്ഞുവീണ് ആസ്യക്ക് കാലിനും തലക്കും മുഹമ്മദിന് കാലിനും പരുക്കേറ്റതോടെയാണ് നടക്കാനാവാത്ത വിധം കിടപ്പിലായത്. ഇതോടെ ഭക്ഷണം പോലും ലഭിക്കാതെയായി. വിവരമറിഞ്ഞ കാക്കഞ്ചേരിയിലെ വ്യാപാരികളും നാട്ടുകാരുമാണ് ഭക്ഷണം നല്‍കിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ്, പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത്, മുഹമ്മദ് ഇഖ്ബാൽ, പാലിയേറ്റിവ് ഹോം കെയർ നഴ്‌സുമാരായ ഷൈനി, പ്രാര്‍ഥന എന്നിവരെത്തി പ്രാഥമിക ചികിത്സയും ഭക്ഷണവും നല്‍കി. മക്കള്‍ എത്താത്തതിനാൽ ചൊവ്വാഴ്ച ആശുപത്രിയില്‍ കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. ബുധനാഴ്ച ആശുപത്രിയില്‍ കൊണ്ടുപോകുമെന്നും പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. മക്കള്‍ ഏറ്റെടുക്കാത്തപക്ഷം ചികിത്സക്ക് ശേഷം സാമൂഹിക നീതി വകുപ്പിന് കീഴിൽ എടപ്പാളിലെ വൃദ്ധസദനത്തിലേക്ക് മാറ്റുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഇയാൾക്ക് അഞ്ച് ഭാര്യമാരിലായി 16 മക്കളുണ്ട്. ജീവിച്ചിരിക്കുന്ന മൂന്ന് ഭാര്യമാരില്‍ അവസാനം വിവാഹം ചെയ്ത ഭാര്യയാണ് കൂടെയുള്ളത്. ഇൗ ഭാര്യയില്‍ കോഴിക്കോട് കാക്കൂരില്‍ താമസിക്കുന്ന മകനും തേഞ്ഞിപ്പലത്ത് താമസിക്കുന്ന മകളുമുണ്ട്. അതേസമയം, പലയിടങ്ങളിലായി വിവാഹം ചെയ്ത പിതാവിനെ കുറിച്ച് വർഷങ്ങളായി വിവരമില്ലെന്നാണ് കാവതികളത്തുള്ള മക്കൾ പറഞ്ഞത്. അടുത്തിടെ കുടുംബസംഗമം നടത്തിയ സമയത്തുപോലും പിതാവ് വന്നിരുന്നില്ല. ഇേപ്പാഴാണ് വിവരം ലഭിച്ചത്. ബുധനാഴ്ചതന്നെ പിതാവി​െൻറ ചികിത്സ ചുമതല ഏറ്റെടുക്കുമെന്നും അവർ 'മാധ്യമ'ത്തോട് പറഞ്ഞു. ഫോട്ടോ. കാക്കഞ്ചേരിയിലെ വാടക കെട്ടിടത്തിൽ അവശനിലയിലായ മുഹമ്മദ്, ഭാര്യ ആസ്യ എന്നിവരെ പഞ്ചായത്ത് അധികൃതർ സന്ദർശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.