കുഞ്ഞാലി മൂപ്പ​െൻറ ചരിത്രം തേടി കാലിക്കറ്റിലെ ഗവേഷകര്‍

കോഴിക്കോട്: ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗറില്ല യുദ്ധമുറകളടക്കം പ്രയോഗിച്ച് ഒരു നാടി​െൻറ വീരനായകനായ കുഞ്ഞാലി മൂപ്പ​െൻറ വീരഗാഥകള്‍ തേടി കാലിക്കറ്റ് സര്‍വകലാശാല ചരിത്ര ഗവേഷകര്‍. ചരിത്രരേഖകളില്‍ എളംപുളാശ്ശേരി ഉണ്ണിമൂസ എന്നറിയപ്പെടുന്ന കുഞ്ഞാലി മൂപ്പന്‍ ഭരിച്ച മണ്ണാര്‍ക്കാടിനടുത്തുള്ള എളംപുളാശ്ശേരിയിലാണ് ചരിത്ര വിഭാഗത്തിലെ ഡോ. പി. ശിവദാസ​െൻറ നേതൃത്വത്തില്‍ ഗവേഷകരെത്തിയത്. മൈസൂര്‍ വാഴ്ചക്കാലത്ത് എളംപുളാശ്ശേരി അധികാരിയായിരുന്നു കുഞ്ഞാലി മൂപ്പന്‍. ഈ വീരനായക​െൻറ ജന്മനാട് എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും കര്‍മനാട്ടില്‍ വിവരങ്ങള്‍ തേടുകയായിരുന്നു ഗവേഷക സംഘം. ജന്മിഭരണത്തിന് അന്ത്യം കുറിച്ച കുഞ്ഞാലി മൂപ്പന്‍ ടിപ്പു സുല്‍ത്താനുമായി ഇണങ്ങിയും പിണങ്ങിയും നാടുഭരിച്ച ജനപ്രിയനായിരുന്നു. 1792ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി ഭരണം വന്നതോടെ ബ്രിട്ടീഷുകാര്‍ കുഞ്ഞാലി മൂപ്പനെ കൊള്ളക്കാരനായാണ് പരിഗണിച്ചത്. പഴശ്ശി രാജാവുമായും പടിഞ്ഞാറെ കോവിലകത്തെ സാമൂതിരിയുമായും ടിപ്പുസുല്‍ത്താനുമായും സഖ്യമുണ്ടാക്കിയായിരുന്നു ഇദ്ദേഹത്തി​െൻറ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടം. പന്തലൂര്‍ മലയില്‍നിന്ന് ബ്രിട്ടീഷുകാര്‍ ഇദ്ദേഹത്തെ പിടികൂടിയെന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. കുഞ്ഞാലി മൂപ്പ​െൻറ ചരിത്രമെഴുതാന്‍ പ്രാദേശിക ഉദ്യമങ്ങള്‍ ഏറെയുണ്ടായിരുന്നു. സി.കെ. കരീം, കെ.കെ.എന്‍. കുറുപ്പ്, കെ.എന്‍. ഗണേഷ്, ദിലീപ് മേനോന്‍, എം.പി. മുജീബ്റഹ്മാന്‍ എന്നിവരും ഈ ഭരണാധികാരിയുടെ ചിത്രഗാഥകള്‍ പകര്‍ത്താന്‍ ശ്രമം നടത്തിയിരുന്നു. എളംപുളാശ്ശേരിയിലെ പഴയ തലമുറയിലെ നിരവധി പേരില്‍നിന്ന് യൂനിവേഴ്സിറ്റിയിലെ ഏഴംഗ സംഘം വിവരങ്ങള്‍ ശേഖരിച്ചു. വാമൊഴി ചരിത്രശേഖരണ പദ്ധതിക്ക് വിലപ്പെട്ട വിവരങ്ങളാണ് ലഭിച്ചതെന്ന് ഡോ. പി. ശിവദാസന്‍ പറഞ്ഞു. photo caption കുഞ്ഞാലി മൂപ്പന്‍ കുഞ്ഞാലി മൂപ്പ​െൻറ ചരിത്രം തേടി എളംപുളാശ്ശേരിയിലെത്തിയ കാലിക്കറ്റ് സര്‍വകലാശാല ചരിത്രഗവേഷക സംഘം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.