കുന്ദമംഗലത്തെ മോഷണ പരമ്പര: കണ്ണൂർ സ്വദേശി പിടിയിൽ വിവിധ കേസുകളിൽ വര്‍ഷങ്ങളായി പൊലീസിനെ കബളിപ്പിച്ച് മുങ്ങിനടന്നയാൾ ​കവർച്ച മുതൽ ഇറക്കി ബിസിനസിൽ വളർച്ചയും സുഖജീവിതവും

കുന്ദമംഗലം: വര്‍ഷങ്ങളായി പൊലീസിനെ കബളിപ്പിച്ച് മുങ്ങിനടന്ന മോഷ്ടാവ് ഒടുവില്‍ അറസ്റ്റിൽ. ഇൗയടുത്ത് കുന്ദമംഗലെത്തയും പരിസരപ്രദേശങ്ങളിലെയും വീടുകളിൽ കവർച്ച നടത്തിയ കണ്ണൂർ ആലക്കോട് െകാട്ടപറമ്പിൽ കെ.യു. മുഹമ്മദാണ് (37) ഞായറാഴ്ച പുലർച്ചെ പൊലീസി​െൻറ പിടിയിലായത്. പുലർച്ചെ 3.45ന് കുന്ദമംഗലം അങ്ങാടിക്ക് സമീപം തോട്ടുംപുറം–താളിക്കുണ്ട് റോഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാളെ പൊലീസ് ഒാടിച്ചിട്ട് പിടിക്കുകയായിരുന്നു. കോഴിക്കോടും മലപ്പുറത്തുമായി നൂറോളം മോഷണകേസുകളിലെ പ്രതിയാണ്. 2009ൽ കണ്ണൂരിൽ നടന്ന മോഷണക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചു. മാന്യമായി വെള്ള ഷർട്ടും വെള്ളമുണ്ടും ധരിച്ച് ആർക്കും സംശയമുണ്ടാകാത്ത രീതിയിലാണ് ഇയാളുടെ പെരുമാറ്റം. രണ്ട് കാറുകൾ സ്വന്തമായുണ്ട്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രാത്രിയോടെ എത്തി വണ്ടി പാർക്ക് ചെയ്ത് ട്രെയിനിലോ കെ.എസ്.ആർ.ടി.സി ബസിലോ കോഴിക്കോെട്ടത്തി രാത്രി 11ഒാടെ കുന്ദമംഗലത്തോ പരിസരത്തോ എത്തും. റോഡരികിലുള്ള വീടുകളിൽ ഒറ്റക്കാണ് മോഷണം നടത്തുന്നത്. വീടി​െൻറ പിൻവാതിൽ പൊളിച്ചാണ് മോഷണം. പുലർച്ചെയാണ് ആണിപ്പാരയും സ്ക്രൂഡ്രൈവറും കട്ടിങ് പ്ലയറും ഉപയോഗിച്ച് വാതിൽ തകർത്ത് അകത്തുകടക്കുന്നത്. മൂന്നിലധികം വീടുകളിൽ കവർച്ച നടത്തി കിട്ടുന്നത് കൈയിലാക്കി പുലർച്ചെയുള്ള ബസിൽ കോഴിക്കോേട്ടക്കും പിന്നെ കണ്ണൂരിലേക്കും മടങ്ങും. ഇയാൾക്ക് നാട്ടിൽ ഫർണിച്ചർ ബിസിനസും 15 ഏക്കർ സ്ഥലവുമുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ട്. ഇയാളുടെ ഭാര്യയുടെ പേരിലും എട്ട് ഏക്കർ സ്ഥലമുള്ളതായും പൊലീസ് പറഞ്ഞു. ഇയാളുടെ വീട്ടിൽനിന്ന് വിവിധ സ്ഥലങ്ങളിൽനിന്ന് മോഷ്ടിച്ച 25 പവൻ സ്വർണവും പണവും വിലപിടിപ്പുള്ള വാച്ചുകളും പൊലീസ് കണ്ടെത്തി. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇൗയിടെ നടന്ന മിക്ക മോഷണങ്ങളുമായി ബന്ധമുള്ളതായി പ്രതി സമ്മതിച്ചിട്ടുണ്ട്. കുന്ദമംഗലത്തും പരിസരത്തുമായി വിവിധ വീടുകളിൽനിന്ന് അമ്പതോളം പവൻ സ്വർണവും ഒന്നര ലക്ഷത്തോളം രൂപയും കവർന്നത് ഇയാളാണ്. സ്വർണം വിറ്റ് കിട്ടുന്ന പണവും മോഷ്ടിക്കുന്ന പണവും ഉപയോഗിച്ചാണ് നാട്ടിൽ ബിസിനസ് നടത്തുന്നത്. സ്വന്തമായി നല്ല സൗകര്യങ്ങളുള്ള രണ്ട് വീടുകളുണ്ട്. കോഴിക്കോട് അസി. പൊലീസ് കമീഷണർ (നോർത്ത്) പൃഥ്വിരാജ്, കുന്ദമംഗലം എസ്.െഎമാരായ എസ്. രജീഷ്, വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിൽ കുന്ദമംഗലം പൊലീസും ക്രൈം സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഞായറാഴ്ച രാത്രി കോടതിയിൽ ഹാജരാക്കുമെന്ന് അസി. പൊലീസ് കമീഷണർ പൃഥ്വിരാജ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.