പെരുന്നാളാഘോഷം അവിസ്മരണീയമാക്കി ഇതരസംസ്ഥാന തൊഴിലാളികൾ

പെരുന്നാളാഘോഷം അവിസ്മരണീയമാക്കി ഇതരസംസ്ഥാന തൊഴിലാളികൾ ശാന്തപുരം: ശാന്തപുരം പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ ഇത്തവണത്തെ പെരുന്നാളാഘോഷം അവിസ്മരണീയമായി. ജീവിത പ്രാരാബ്ധങ്ങളിൽനിന്ന് കരകയറാൻ കേരളത്തിലേക്ക് വണ്ടികയറിയ അസം, ബംഗാൾ, ഝാർഖണ്ഡ് സംസ്ഥാനക്കാർക്കിത് സന്തോഷത്തി​െൻറ പെരുന്നാളായിരുന്നു. ഓണവും പെരുന്നാളും ഹോളിയും മാറിവരുന്നത് അവർ ആഘോഷിക്കാറില്ല. ഇടുങ്ങിയ മുറികളിൽ സമയം ചെലവഴിക്കുക എന്നതിനപ്പുറം പ്രത്യേകിച്ച് സ്വപ്നങ്ങളുമില്ല അവർക്ക്. ഇതരസംസ്ഥാന സഹോദര സംഗമത്തിന് സോളിഡാരിറ്റി ശാന്തപുരം ഏരിയയാണ് അവസരമൊരുക്കിയത്. പാട്ടുപാടിയും ഈദ് സന്ദേശം കൈമാറിയും ഒരുമിച്ചിരുന്ന് ബിരിയാണി കഴിച്ചും ഈ വർഷത്തെ പെരുന്നാൾ അവർ െകേങ്കമമാക്കി. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻറ് വി.പി. ശരീഫ് സംഗമം ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് എം.ഇ. ബാസിം, ഉമറുൽ ഫാറൂഖ് ബംഗാൾ എന്നിവർ സംസാരിച്ചു. വി.പി. സിദ്ദീഖ് നന്ദി പറഞ്ഞു. എ. ജുനൈദ്, സി.ടി. നൗഫൽ ബാബു, കെ.എം. നജാത്തുല്ല, എ.പി. ഹിശാം, എൻ.കെ. ലത്തീഫ് എന്നിവർ നേതൃത്വം നൽകി. പടംg/sun/santhapuram thozhilali samgamam ശാന്തപുരത്ത് നടന്ന ഇതര സംസ്ഥാന സഹോദര സംഗമത്തിൽ ബംഗാൾ സ്വദേശി ഉമറുൽ ഫാറൂഖ് ഇൗദ് സന്ദേശം കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.