ബൈക്ക് കത്തിയ നിലയിൽ

തിരൂരങ്ങാടി: ബൈക്ക് കത്തിയ നശിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിനുസമീപം വെട്ടിക്കാട്ട് ബിൽഡിങ്ങി​െൻറ മുൻവശത്താണ് ബൈക്ക് പൂർണമായി കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചയാണ് സംഭവം. പരാതിയുമായി ആരും സമീപിക്കാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. ഭാരവാഹികളെ തെരഞ്ഞെടുത്തു തിരൂരങ്ങാടി: സോളിഡാരിറ്റി തിരൂരങ്ങാടി ഏരിയ ഭാരവാഹികളെ തെരഞ്ഞടുത്തു. കെ.എം. തഖിയുദ്ദീൻ കരുമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ല സമിതിയംഗം ജാസിർ മലപ്പുറം തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: കെ.എം. തഖിയുദ്ദീൻ കരുമ്പിൽ (പ്രസി.), വി. സിറാജ് (സെക്ര.), കെ.കെ. അബ്ദുൽ അസീസ് (ഓർഗനൈസിങ് സെക്ര.), അമീൻ കാച്ചടി (പി.ആർ ആൻഡ് മീഡിയ കൺവീനർ), യഹ്യ കരിപറമ്പ് (യൂത്ത് കൾചർ ആൻഡ് സേവനകാര്യ സെക്രട്ടറി), അഷ്ഫാഖ് കൊടിഞ്ഞി (അസി. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. നിർധനർക്ക് അരി വീടുകളിലെത്തിച്ച് വല്യാളക്കൽ ഭഗവതിക്ഷേത്ര കമ്മിറ്റി തിരൂരങ്ങാടി: പെരുന്നാൾ ദിനത്തിൽ നിർധനർക്ക് അരി വീടുകളിലെത്തിച്ച് തൃക്കുളം വല്യാളക്കൽ ഭഗവതിക്ഷേത്രം കമ്മിറ്റി. ഓണം, പെരുന്നാൾ ആഘോഷങ്ങൾ പ്രമാണിച്ചാണ് ക്ഷേത്രകമ്മിറ്റി വക അരി വിതരണം ചെയ്തത്. ഉത്സവാഘോഷത്തിൽ ബാക്കിവരുന്ന അരിയാണ് നിർധനരായവർക്ക് എത്തിച്ചുനൽകിയത്. ക്ഷേത്രക്കമ്മിറ്റി പ്രസിഡൻറ് കൈനിക്കര കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ചാത്തമ്പാടൻ ബാലൻ, ചാത്തമ്പാടൻ സുനിൽ, കൈനിക്കര ശ്രീധരൻ, സി.പി. ഷിജു, തൊട്ടിയിൽ വേലായുധൻ, ചോണാത്ത് രാജേഷ്, കല്ലിടുമ്പിൽ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. വരുംവർഷങ്ങളിലും വിപുലമായ രീതിയിൽ അരി വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.