കയർ ഉൽപന്ന വിപണന മേള

വള്ളിക്കുന്ന്: കയർ ഉൽപന്ന വിപണനമേളക്ക് വള്ളിക്കുന്നിൽ തുടക്കം. വള്ളിക്കുന്ന് പഞ്ചായത്തിലെ കയർ ഉൽപന്ന നിർമാണ, വിപണന സഹകരണ സംഘങ്ങളുടെ കൂട്ടായ്മയാണ് മേള തുടങ്ങിയത്. വള്ളിക്കുന്ന് കയർ വ്യവസായ സംഘം, കീഴയിൽ കയർ വ്യവസായ സംഘം, നവജീവൻ സംയോജിത വ്യവസായ സഹകരണ സംഘം, കടലുണ്ടി നഗരം കയർ വ്യവസായ സംഘം എന്നിവ പങ്കാളികളാണ്. പഞ്ചായത്ത് പ്രസിഡൻറ് വി.എൻ. ശോഭന വിൽപനയുടെ ഉദ്ഘാടനം പുളിയശ്ശേരി രാജന് കയറുൽപന്നം നൽകി നിർവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ ഇ. ദാസൻ അധ്യക്ഷത വഹിച്ചു. സി. കൃഷ്ണൻ, പ്രഭാകരൻ, അബ്ദുൽ ജലീൽ, ഷിഹാബ്, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. 'പെൻഷൻകാർക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണം' വള്ളിക്കുന്ന്: സർക്കാർ പ്രഖ്യാപിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി സർവിസ് പെൻഷൻകാർക്ക് ഉടൻ നടപ്പാക്കണമെന്ന് പെൻഷനേഴ്സ് സംഘ് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. അരിയല്ലൂർ മാധവാനന്ദ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനം മുൻ സംസ്ഥാന പ്രസിഡൻറ് എം.ജി. പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.വി. നാരായണൻ അധ്യക്ഷത വഹിച്ചു. പെൻഷൻ കുടിശ്ശിക ഒറ്റത്തവണയായി വിതരണം ചെയ്യുക, മെഡിക്കൽ അലവൻസ് 1,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ഒ. ലക്ഷ്മി, പീതാംബരൻ പാലാട്ട്, ബി.എം.എസ് ജില്ല പ്രസിഡൻറ് ഒ. ഗോപാലൻ, സി. ഷൺമുഖൻ, എ.പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. സദാനന്ദൻ പ്രഭാഷണം നടത്തി. ഓണാഘോഷം വള്ളിക്കുന്ന്: അത്താണിക്കൽ ജ്വാല ലൈബ്രറി ഓണാഘോഷ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളും വനിതകളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. വാർഡ്‌ അംഗം സി.വി. രുഗ്മിണി സമ്മാനദാനം നിർവഹിച്ചു. വനിത വേദി അംഗങ്ങൾ നാടൻപാട്ട് അവതരിപ്പിച്ചു. ഹർഷൻ റോയൽ, ഗീത, ജയരാജ് എന്നിവർ ഓർമകളിലെ ഓണം കുട്ടികളുമായി പങ്കുവെച്ചു. ഭാരവാഹികൾ: വി. ദേവദാസൻ (പ്രസി.), കെ.പി. നാരായണൻ (ജന.സെക്ര.), സി. ഷൺമുഖൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.