പാലിയേറ്റിവ് സൗഹൃദ സംഗമം

തിരൂരങ്ങാടി: വെളിമുക്ക് പാലിയേറ്റിവ് സ​െൻറർ ഈദ്-ഓണം സ്നേഹസംഗമം സംഘടിപ്പിച്ചു. പാലിയേറ്റിവ് സ​െൻററിൽ പൂക്കള മത്സരം, വിവിധ കലാപരിപാടികൾ, ഓണ സദ്യ തുടങ്ങിയ പരിപാടികൾ നടന്നു. മുൻ ബ്ലോക്ക് അംഗം കടവത്ത് മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് സ​െൻറർ പ്രസിഡൻറ് സി.പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സി.പി. യൂനുസ് സ്വാഗതം പറഞ്ഞു. ഇല്ലിക്കൽ ബീരാൻ, എ.വി. ബാലൻ, എം. അബ്ദുൽ ഹമീദ് മാസ്റ്റർ, ടി. പ്രഭാകരൻ, ഉണ്ണി പടിക്കൽ, കെ.പി. യൂനുസ് സലീം എന്നിവർ സംസാരിച്ചു. ജെ.ആർ.സി വളൻറിയർമാർ രോഗികൾക്ക് ഓണസദ്യയും പൂക്കളവും ഒരുക്കി. ഓണക്കിറ്റ് വിതരണം തിരൂരങ്ങാടി: പടിക്കൽ ടൗൺ കോൺഗ്രസ് കമ്മിറ്റി 150ഓളം നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാക്കളായ മക്കാട്ട് രാവുണ്ണി നായർ, ചെനാത്ത് മുഹമ്മദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സലാം പടിക്കൽ, വേണു നായർ, പി.കെ. അൻവർ, സഫീൽ മുഹമ്മദ്, എ.പി. ലത്തീഫ്, പി.കെ. അസ്ലം, സി.വി. സാലിഹ്, സി.എച്ച്. സാദിഖ്, യൂനുസ്, സഫീർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.