ഓണപ്പൂക്കള മത്സരം

പൊന്നാനി: ഉത്സവ് പുഴമ്പ്രത്തി​െൻറ നേതൃത്വത്തിൽ ഗൃഹാങ്കണ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികൾ തിരുവോണ നാളിൽ നടക്കും. അഞ്ചിടങ്ങളിൽ ഗൃഹാങ്കണ പൂക്കളം ഒരുക്കി. തിരുവോണ ദിനത്തിൽ ഉച്ചക്ക് അണ്ടിത്തോട് അമ്പലമുറ്റത്ത് ഓണാഘോഷ മത്സരങ്ങളും കലാപരിപാടികളും നടക്കും. മിനി തിയറ്റർ നഗരസഭ പൂട്ടിച്ചു പൊന്നാനി: നഗരസഭ ചട്ടം ലംഘിച്ച് കെട്ടിടം നിർമിച്ച ഐശ്വര്യ തിയറ്ററിലെ സ്‌ക്രീൻ രണ്ട് (മിനി തിയറ്റർ) പൂട്ടിച്ചു. നഗരസഭയുടെ നിർദേശങ്ങൾ അവഗണിച്ചാണ് സ്‌ക്രീൻ രണ്ട് തിയറ്റർ നിർമിച്ചതെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ഇത് ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ടെങ്കിലും തിയറ്റർ ഉടമ അവഗണിക്കുകയായിരുന്നുവത്രെ. ഇവിടത്തെ പ്രധാന തിയറ്ററിൽ വാതിലിനോട് ചേർന്ന് നിർമിച്ച ഫാബ്രിക്കേഷൻ ചട്ടക്കൂടുകൾ പൊളിച്ച് മാറ്റാനും നഗരസഭ നിർദേശിച്ചിട്ടുണ്ട്. എന്നാൽ നിയമപ്രകാരമാണ് തിയറ്റർ നിർമിച്ചതെന്ന് ഉടമ പറഞ്ഞു. നഗരസഭക്ക് കത്ത് നൽകിയ ശേഷം പരപ്പനങ്ങാടി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് പി.ഡബ്ല്യു.ഡി എൻജിനീയർമാർ വന്ന് പരിശോധിച്ച ശേഷമാണ് തിയറ്റർ പ്രവർത്തനം തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും 42,000 രൂപ െചലാൻ അടച്ച രശീതിയും ത​െൻറ പക്കലുണ്ടെന്നും തിയറ്റർ ഉടമ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.