നെല്ലിശ്ശേരി സ്കൂളിൽ ഓണാഘോഷം-

ചങ്ങരംകുളം: നെല്ലിശ്ശേരി എ.യു.പി സ്കൂളിലെ ഓണാഘോഷം സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം പ്രിൻസിപ്പൽ സന്തോഷ് ആലങ്കോട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഹംസത്തലി അധ്യക്ഷത വഹിച്ചു. തുടർന്ന് സന്തോഷും സംഘവും വാദ്യവിസ്മയം അവതരിപ്പിച്ചു. വാദ്യഗ്രാമം പദ്ധതി ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളും ഓണസദ്യയും സംഘടിപ്പിച്ചു.- കരനെൽകൃഷി കമ്പത്തിൽ പി.സി. അബ്ദുല്ല പുതുപൊന്നാനി: പൊന്നാനി പുറങ്ങ് പള്ളിപ്പടിയിൽ പി.സി. അബ്ദുല്ല എന്ന 60കാരൻ ഒന്നര ഏക്കർ തെങ്ങിൻതോപ്പിൽ കരനെൽ കൃഷിയിൽ വ്യാപൃതനാണ്. മാറഞ്ചേരി കൃഷിഭവനിൽ നിന്ന് കൈപ്പറ്റിയ 110 ദിവസംകൊണ്ട് കൊയ്തെടുക്കാനാവുന്ന വിത്താണ് അബ്ദുല്ല കൃഷിക്കുപയോഗിക്കുന്നത്. തെങ്ങിൻ തോപ്പ് ഉഴുതാനല്ലാതെ ഒരു തൊഴിലാളിയുടെ പോലും ആവശ്യമുണ്ടായില്ലെന്ന് അബ്ദുല്ല പറയുന്നു. സ്വന്തമായി ഏറെ ഭൂമി ഇല്ലാത്ത അബ്ദുല്ല കൃഷിപ്രേമിയായ മറ്റൊരാളുടെ പറമ്പ് ഏറ്റെടുത്താണ് വിത്തിറക്കിയത്. അബ്ദുല്ലയുടെ കൃഷി താൽപര്യം അറിഞ്ഞ മറ്റൊരു വ്യക്തിയും ത​െൻറ രണ്ടര ഏക്കർ നൽകാമെന്നേറ്റിട്ടുണ്ട്. ആധുനിക തലമുറ കൃഷിയുടെ ബാലപാഠങ്ങൾക്കും മറ്റുമായി ത‍​െൻറ കൃഷിയിടം സന്ദർശിക്കാറുെണ്ടന്ന് സന്തോഷത്തോടെ ഇദ്ദേഹം പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.