മാമാങ്ക സ്മാരകത്തോട് അവഗണന: 'നിലപാടുതറ'യിലേക്ക് ഇനിയും വഴിയായില്ല

തിരുനാവായ: കൊടക്കലിലെ പഴയ ഓട്ടുകമ്പനി വളപ്പിൽ സ്ഥിതി ചെയ്യുന്ന മാമാങ്ക സ്മാരകമായ നിലപാടുതറയിലേക്ക് ഇനിയും വഴി തുറന്നില്ലെന്ന് സന്ദർശകരുടെ പരാതി. ഇതുമൂലം ഇപ്പോഴും സന്ദർശകർക്ക് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുകൂടി സ്മാരകത്തിലെത്തേണ്ട സ്ഥിതിയാണ്. പലപ്പോഴും ഗേറ്റ് തുറന്നുകിട്ടാത്തതിനാൽ സന്ദർശകർക്ക് സ്മാരകം കാണാനാകാതെ തിരിച്ചുപോകേണ്ടി വരുന്നു. സ്മാരകത്തിലേക്കുള്ള വഴി അതിരിട്ട് കല്ല് പതിച്ചിട്ടുണ്ടെങ്കിലും മെയിൻ റോഡിലേക്കുള്ള മതിൽ പൊളിക്കാത്തതാണ് തടസ്സം. സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് നവീകരിച്ച് സംരക്ഷണത്തിനായി ഡി.ടി.പി.സിക്ക് കൈമാറിയ അഞ്ച് സ്മാരകങ്ങളിലൊന്നാണിത്. മറ്റു സ്മാരകങ്ങൾക്കെല്ലാം ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും വർഷങ്ങൾക്കു മുമ്പ് സംസ്ഥാന സാംസ്കാരിക വകുപ്പുമന്ത്രിതന്നെ നേരിട്ടെത്തി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടും ഇവിടെ മാത്രം വഴി തുറന്നില്ല. തടസ്സങ്ങൾ നീക്കി നിലപാടു തറയിലേക്ക് വഴി തുറക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. റേഷൻ കടകളിൽ സ്പെഷൽ സാധനങ്ങൾ കിട്ടുന്നില്ലെന്ന് തരുനാവായ: പഞ്ചായത്തിലെ പലറേഷൻ കടകളിൽനിന്ന് ഓണത്തിനും മറ്റും സർക്കാർ അനുവദിച്ച സ്പെഷൽ അരി, പഞ്ചസാര തുടങ്ങിയ സാധനങ്ങൾ കിട്ടുന്നില്ലെന്ന് ഉപഭോക്താക്കളുടെ വ്യാപക പരാതി. പത്രങ്ങളിൽ കണ്ടതനുസരിച്ച് റേഷൻ കടകളിൽ ചെന്നു ചോദിക്കുമ്പോൾ ആദ്യം എത്തിയില്ലെന്നും പിന്നീട് അതൊക്കെ കഴിഞ്ഞെന്നും പറഞ്ഞ് വട്ടം കറക്കുകയാണെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്ക് അൽപമെന്തെങ്കിലും കൊടുത്ത് തൃപ്തിപ്പെടുത്തുകയാണെന്നുമാണ് ഉപഭോക്താക്കൾ പറയുന്നത്. ഈ സാഹചര്യത്തിൽ സപ്ലൈ ഓഫിസ് അധികൃതർ റേഷൻ കടകളിൽ മിന്നൽ പരിശോധന നടത്തി ഉപഭോക്താക്കളുടെ പരാതികൾക്ക് പരിഹാരം കാണണമെന്ന ആവശ്യമുയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.