പടിഞ്ഞാ​െറക്കര അഴിമുഖത്ത് വൻ തിരക്ക്

പുറത്തൂർ: കനത്ത മഴ വിട്ടുനിന്നതോടെ ബലിപെരുന്നാൾ ദിനങ്ങൾ പടിഞ്ഞാറക്കര അഴിമുഖത്തെ ജനനിബിഢമാക്കി. പെരുന്നാൾ നമസ്കാരത്തിന് ശേഷം ജില്ലയുടെ പല ഭാഗത്തുനിന്നും സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് അഴിമുഖത്തി​െൻറ സൗന്ദര്യം ആസ്വദിക്കാനെത്തിയത്. കുടുംബസമേതം എത്തിയവർ കടലിലിറങ്ങി കുളിച്ചാണ് പ്രകൃതിഭംഗി ആസ്വദിച്ചത്. പടിഞ്ഞാറക്കര ബീച്ചിൽ രണ്ടാംഘട്ട നവീകരണത്തി​െൻറ ഭാഗമായി നടന്ന നവീകരണ പ്രവൃത്തികളും കുട്ടികളുടെ പാർക്കും കളിക്കാനുള്ള ഉപകരണങ്ങളും വിനോദസഞ്ചാരികളുടെ വരവിന് ആക്കം കൂട്ടിയിട്ടുണ്ട്. എന്നാൽ, പൊന്നാനി-പടിഞ്ഞാെറക്കര ജങ്കാർ സർവിസ് പുനരാരംഭിക്കാത്തതും വിനോദസഞ്ചാരികൾക്ക് പുഴയിൽ സഞ്ചരിക്കാൻ ടൂറിസ്റ്റ് ബോട്ടുകൾ ഇല്ലാത്തതും സഞ്ചാരികളെ നിരാശരാക്കി. പലരും അഴിമുഖത്തെ യാത്രാബോട്ടിൽ കയറി സമയം െചലവഴിച്ചു. എന്നാൽ, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യങ്ങളുടെ കുറവ് വിനോദസഞ്ചാരികളെ ബുദ്ധിമുട്ടിച്ചു. പെരുന്നാൾ പ്രമാണിച്ച് ഡി.ടി.പി.സി സഞ്ചാരികൾക്കായി അമ്യൂസ്മ​െൻറ് പാർക്കും അഴിമുഖത്ത് അലങ്കാര വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളുടെയും വാഹനങ്ങളുടെയും തിരക്കുമൂലം പടിഞ്ഞാെറക്കരയിൽ പല ഭാഗത്തും മണിക്കൂറുകളോളം ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. കടപ്പുറത്ത് ഡി.ടി.പി.സിയുടെ ലൈഫ് ഗാർഡും പാർക്കിലും റോഡിലും തിരൂർ എസ്.ഐ സുമേഷ് സുധാകറി​െൻറ നേതൃത്വത്തിൽ പൊലീസും വിനോദസഞ്ചാരികൾക്ക് സുരക്ഷയൊരുക്കി. ബലിപെരുന്നാളിനോടനുബന്ധിച്ച് ബീച്ചിൽ മതമൈത്രി സംഗമം സംഘടിപ്പിച്ചു. ഹാഷിം അൽ അദ്ദാദ് തങ്ങൾ, ബി.ജി. പ്രഭാകരൻ ഗുരുവായൂർ, ഫാദർ ജോസ് പരപ്പേരി, സലാം താണിക്കാട്, കെ.വി.എം. ഹനീഫ, പി. അലിമോൻ, ഹബീബ് റഹ്മാൻ ത്വാഹിർ കൂട്ടായി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.