യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

വളാഞ്ചേരി: ജില്ല പഞ്ചായത്ത് കിഡ്നി വെൽഫെയർ സൊസൈറ്റി മുഖാന്തരം ജില്ലയിലെ കിഡ്നി രോഗികൾക്ക് വിതരണം ചെയ്തിരുന്ന ധനസഹായം മുടങ്ങിയത് പുനഃസ്ഥാപിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാവപ്പെട്ട രോഗികൾക്ക് കിട്ടേണ്ട സഹായ വിതരണം അടിയന്തരമായി ലഭ്യമാക്കാനുള്ള നടപടികൾ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി കെ.ടി. ജലീലി​െൻറ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെങ്കിൽ മന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികൾക്ക് യൂത്ത് ലീഗ് നേതൃത്വം കൊടുക്കാനും വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് യോഗം തീരുമാനിച്ചു. യോഗത്തിൽ സി.എം. റിയാസ് അധ്യക്ഷത വഹിച്ചു. ഈസ നമ്പ്രത്ത്, നസീറലി പാറക്കൽ, മുജീബ് വാലാസി, വി.പി. അബ്ദുൽ ജബ്ബാർ, എൻ. സൈനുൽ ആബിദ്, വി.പി. ഇസ്ഹാഖ് മാസ്റ്റർ, പി.പി. ഷിഹാബ് എന്നിവർ സംസാരിച്ചു. ഓടക്ക് മുകളിൽ സ്ലാബ് സ്ഥാപിക്കണം എടയൂർ: വളാഞ്ചേരി--പൂക്കാട്ടിരി-മലപ്പുറം റോഡിൽ ഒടുങ്ങാട്ട് കുളത്തിന് സമീപത്തെ ഓടക്ക് മുകളിൽ സ്ലാബ് വേണമെന്നാവശ്യം ശക്തമാവുന്നു. റോഡിൽ ടാർ ചെയ്ത ഭാഗത്തിനോട് ചേർന്നാണ് മഴവെള്ളം ഒഴുക്കിവിടുന്നതിനായി ഓട നിർമിച്ചത്. ഇരു ഭാഗത്തു നിന്നും ഒരേ സമയം വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രികർക്ക് മാറിനിൽക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ഓടയോട് ചേർന്ന് പുൽക്കാടുകൾ വളർന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. രാത്രി കാലങ്ങളിൽ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത കൂടുതലാണ്. റോഡിനോട് ചേർന്നാണ് ഒടുങ്ങാട്ട് കുളം സ്ഥിതി ചെയ്യുന്നത്. ഓടയിൽപ്പെടുന്ന വാഹനങ്ങൾ നേരെ കുളത്തിലേക്ക് മറിയാൻ സാധ്യത ഏറെയാണ്. ഓടകൾ നിർമിച്ച സമയത്ത് സ്ലാബുകൾ ഇട്ട് മൂടുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അതുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.