ഓണം^പെരുന്നാൾ ആഘോഷം

ഓണം-പെരുന്നാൾ ആഘോഷം മംഗലം: മംഗലം പഞ്ചായത്തിലെ അംഗൻവാടികളിലെ അധ്യാപകരും ആയമാരും ചേർന്ന് വള്ളത്തോൾ എ.യു.പി സ്കൂളിൽ ഓണം-പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് നാലാം വാർഡ് അംഗം നീത ഉദ്ഘാടനം ചെയ്തു. ഇന്ദിര അധ്യക്ഷത വഹിച്ചു. പി. രത്നം, സിന്ധു, ശ്രീമതി, നിഷ സംസാരിച്ചു. ശ്യാമള സ്വാഗതവും വസുമതി നന്ദിയും പറഞ്ഞു. തിരൂർ: ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി ഓണം-പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. പൂക്കള നിർമാണത്തിലും മറ്റ് മത്സരങ്ങളിലും വിദ്യാർഥികൾ പങ്കാളികളായി. അമ്മമാർക്കായി മൈലാഞ്ചിയണിയൽ മത്സരവും നടന്നു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.കെ. ഹഫ്സത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്മാരായ റഹ്മത്ത് സൗദ, എം. കുഞ്ഞാവ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ടി. ഷഫീക്ക്, സി.എം. വിശ്വനാഥൻ, പ്രീത, ജില്ല പഞ്ചായത്ത് സ്ഥിം സമിതി അധ്യക്ഷ അനിത കിഷോർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. അബ്്ദുൽ ഗഫൂർ, അക്കാദമിക് കോഓഡിനേറ്റർ ഡോ. അശോകൻ നൊച്ചാട്, ബി.ആർ.സി ട്രെയിനർ പി.പി. മുഹമ്മദ്, ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പ്രോഗ്രാം കോ ഓഡിനേറ്റർ ആർ.പി. ബാബുരാജ് സ്വാഗതം പറഞ്ഞു. തിരൂർ: പെരുവഴിയമ്പലം മിച്ചഭൂമി കോളനിയിലും പരിസരങ്ങളിലും വെൽഫെയർ പാർട്ടി തിരൂർ മുനിസിപ്പൽ കമ്മിറ്റി പെരുന്നാൾ-ഓണം കിറ്റുകൾ വിതരണം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് ഗണേഷ് വടേരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡൻറ് കെ.വി. ഹനീഫ അധ്യക്ഷത വഹിച്ചു. പരമേശ്വരൻ ഏഴൂർ സ്വാഗതം പറഞ്ഞു. ശശി, പുഷ്പ മിച്ചഭൂമി -എന്നിവർ നേതൃത്വം നൽകി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.