ഓണം പെരുന്നാളാഘോഷം

- വേങ്ങര: ഫ്രണ്ട്സോൺ വേങ്ങര ഓണം പെരുന്നാളാഘോഷം കൃപരാജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പൂക്കള മത്സരം, കലാപരിപാടികൾ തുടങ്ങിയവ നടന്നു. എം. സജ്ഞുരാജ്, എൻ.ടി. ഷിനു, ലിജേഷ് പാറാട്ട്, പി. കൃഷ്ണദാസ് എന്നിവർ നേതൃത്വം നൽകി. അരി ഇറക്കുമതിക്ക് ഇടനിലക്കാരെ ഒഴിവാക്കും -മന്ത്രി പി. തിലോത്തമൻ വേങ്ങര: ഇടനിലക്കാരെ ഒഴിവാക്കി ആന്ധ്രയിൽ നിന്ന് അരി എത്തിക്കുന്ന പദ്ധതി തുടങ്ങിയെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പു മന്ത്രി പി. തിലോത്തമൻ. പറപ്പൂർ ഗ്രാമപഞ്ചായത്തിന് അനുവദിച്ച മാവേലി സ്റ്റോർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിവിൽ സെപ്ലെസ് വകുപ്പ് ഇടനിലക്കാരില്ലാതെ ധാന്യം എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇൗ ഓണത്തിന് അയ്യായിരം ടൺ ജയ അരി സംഭരിച്ച് ഗുണഭോക്താക്കളിലെത്തിച്ചു. റേഷൻകടകൾ ഉടൻ കമ്പ്യൂട്ടറൈസേഷൻ പൂർത്തീകരിച്ച് കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബുഷ്റ മജീദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി.കെ ഹസീന, അംഗങ്ങളായ ബഷീർ കാലൊടി, എ.പി. ഹമീദ്, റസിയ ചെമ്പകശ്ശേരി, എ.എ. മുഹമ്മദ് കുട്ടി, സിവിൽ സപ്ലൈസ് ജനറൽ മാനേജർ കെ. വേണുഗോപാൽ, റീജനൽ മാനേജർ ദാക്ഷായണി കുട്ടി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മധുസൂദനൻ, ടി.ഇ. കുഞ്ഞിപോക്കർ, എം. മുഹമ്മദ്, യു. ബാലകൃഷണൻ, കല്ലൻ അബൂബക്കർ, സി. കബീർ എന്നിവർ സംസാരിച്ചു. ഓണച്ചന്തയൊരുക്കി വിദ്യാർഥികൾ വേങ്ങര: ഓണം പെരുന്നാൾ ചന്ത ഒരുക്കി ചേറൂർ ഹയർ സെക്കൻഡറി വിദ്യാർഥികൾ. സ്കൂളിനുമുമ്പിലെ അങ്ങാടിയിൽ ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ മൂന്നോളം സ്റ്റാളുകളാണ് ഒരുക്കിയത്. അംഗങ്ങൾ സ്കൂളിലും വീടുകളിലും കൃഷി ചെയ്ത വിഭവങ്ങളാണ് വില്പനക്ക് എത്തിച്ചത്. വിദ്യാർഥികളായ മിൻഹാജ് ഹസ്സൻ, ഇ.കെ. ജാനിഷ് ബാബു, പി. ബിൻസിയ തുടങ്ങിയ വിദ്യാർഥികളാണ് നേതൃത്വം നൽകിയത്. ആദ്യ വിൽപന ഗ്രാമപഞ്ചായത് പ്രസിഡൻറ് കെ.പി. സരോജിനി നിർവഹിച്ചു. പ്രിൻസിപ്പൽ കാപ്പൻ അബ്ദുൽ ഗഫൂർ, എൻ.എസ്.എസ്. സ്റ്റേറ്റ് കോഒാഡിനേറ്റർ ജേക്കബ് ജോൺ, ജില്ല കോഒാഡിനേറ്റർ അഷ്‌റഫ്‌, പ്രോഗ്രാം ഓഫിസർ അബ്ദുൽ ഹമീദ്, വി.എസ്. ബഷീർ, പി.ടി.എ പ്രസിഡൻറ് കെ.കെ. ഹംസ, പി. ഹനീഫ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.