mpemji1ത്യാഗസ്മരണകളിൽ ബലിപെരുന്നാൾ

ത്യാഗസ്മരണകളിൽ ബലിപെരുന്നാൾ മഞ്ചേരി: ബലിപെരുന്നാൾ ആഘോഷിച്ചു. മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് കുവൈറ്റ് കെ.ഐ.ജി മുൻ പ്രസിഡൻറ് ഫൈസൽ മഞ്ചേരി ഈദ്ഗാഹിന് നേതൃത്വം നൽകി. ഇബ്രാഹിം നബിയുടെ ജീവിതസന്ദേശത്തിൽ നിന്നുള്ള വ്യതിചലനമാണ് മു്ലിം സമൂഹം നേരിടുന്ന പ്രത്യാഘാതങ്ങൾക്ക് കാരണമെന്ന് മഞ്ചേരി വി.പി. ഹാൾ അങ്കണത്തിൽ നടത്തിയ ഈദ് ഗാഹിൽ ടി.കെ. അഷ്റഫ് പറഞ്ഞു. പയ്യനാട് എം.ഇ.ടി സ്കൂൾ മൈതാനത്ത് നടന്ന ഈദ്ഗാഹിന് പി.എം. സ്വാലിഹ് നേതൃത്വം നൽകി. മഞ്ചേരി സെൻട്രൽ ജുമാമസ്ജിദിൽ വി.പി. മുഹമ്മദ് മുസ്ലിയാർ, തുറക്കൽ ജുമാ മസ്ജിദിൽ സാലിം ഫൈസി, പട്ടർകുളം ജുമാ മസ്ജിദിൽ മുഹമ്മദ് ബഷീർ ബാഖവി, മുള്ളമ്പാറ ജുമാ മസ്ജിദിൽ ഷറഫുദ്ദീൻ ഫൈസി, ഉള്ളാടംകുന്ന് ജുമാ മസ്ജിദിൽ ഫദലുല്ല ഫൈസി, കിടങ്ങഴി ജുമാ മസ്ജിദിൽ സുലൈമാൻ ഫൈസി, മഞ്ചേരി മദീന മസ്ജിദിൽ ഒ.പി. നൗഷാദ്, മഞ്ചേരി ചന്തപ്പള്ളി ജുമാ മസ്ജിൽ അലി ഫൈസി, കച്ചേരിപ്പടി ടൗൺ ജുമാമസ്ജിദിൽ ജാഫർ ബാഖവി, കുട്ടിപ്പാറ ജുമാ മസ്ജിദിൽ അബ്ദുൽ ഹമീദ് ഫൈസി, മേലാക്കം ജുമാ മസ്ജിൽ ടി. പി അബ്ദുല്ല മുസ്ലിയാർ, ചെരണി ജുമാ മസ്ജിദിൽ സലീം അൻവരി എന്നിവർ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.