വിഷരഹിത പച്ചക്കറി കൃഷി വിളവെടുപ്പ്

എടവണ്ണ: ഡി.വൈ.എഫ്‌.ഐ എടവണ്ണ മേഖല കമ്മിറ്റിയുടെ മന്ത്രി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. കല്ലിടുമ്പില്‍ പി.വി. ബഷീര്‍ സൗജന്യമായി കൃഷിക്ക് വിട്ടുകൊടുത്ത സ്ഥലത്താണ് ജൈവകൃഷിയിറക്കിയിരുന്നത്. മത്തന്‍, ഇളവന്‍, പയര്‍, കൈപ്പ, വെള്ളരി, ചീര, വെണ്ട, ചിരങ്ങ തുടങ്ങി പ്രധാന വിളകളാണ് കൃഷി ചെയ്തത്. കെ. റഹീം, എ. ആലി, പി. നജീബ്, കെ. ഷഫീഖ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകിയത്. കൃഷി ഓഫിസര്‍ കെ. സുബൈര്‍ ബാബു, ഡി.വൈ.എഫ്‌.ഐ വണ്ടൂര്‍ ബ്ലോക്ക് സെക്രട്ടറി എ.പി. ഫിറോസ് ബാബു, സി.പി.ഐ ജില്ല സെക്രട്ടറി പി.പി. സുനീര്‍, സി.പി.എം ജില്ല കമ്മിറ്റിയംഗം ടി.പി. സുല്‍ഫിക്കറലി, വി. അര്‍ജുനന്‍, പി. ബാലകൃഷ്ണന്‍, എം. ജാഫര്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.