ന്യൂക്കട്ട് പാറയിൽ സ്ഥിരം തടയണ ഉടൻ നിർമിക്കണം ^താലൂക്ക് വികസന സമിതി

ന്യൂക്കട്ട് പാറയിൽ സ്ഥിരം തടയണ ഉടൻ നിർമിക്കണം -താലൂക്ക് വികസന സമിതി തിരൂരങ്ങാടി: കീരനല്ലൂർ ന്യൂക്കട്ട് പാറയിൽ ഭാഗത്ത് സ്ഥിരം തടയണ നിർമ്മിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് തിരൂരങ്ങാടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ വൈകുന്നേരങ്ങളിലും രാത്രിയിലും കച്ചവടം നടത്തുന്ന തട്ടുകടകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനം തടയുന്നതിന് പരിശോധന കർശനമാക്കണമെന്നും ആവശ്യമുയർന്നു. എക്‌സൈസ് വകുപ്പി​െൻറ ലഹരിവിമുക്തിയുടെ പരിപാടി കൂടുതൽ വിപുലീകരിക്കും. മണ്ണട്ടംപാറ അണക്കെട്ടി​െൻറ തകർന്ന ഷട്ടർ അടിയന്തരമായി പുനഃസ്ഥാപിക്കണം, ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള മദ്യ, മയക്കുമരുന്ന് വിൽപ്പന തടയുന്നതിന് പരിശോധന ശക്തമാക്കണം, അപകട ഭീഷണിയായ റോഡരികിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് പൊതുമരാമത്ത് അധികൃതർ നടപടി സ്വീകരിക്കണം, ചെമ്മാട്ടെ അനധികൃത പാർക്കിങിനെതിരെയും ഓട്ടോറിക്ഷ ഡ്രൈവർമാർ അമിത ചാർജ്ജ് ഇടാക്കുന്നതിനെതിരെയും പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങൾ യോഗം ഉ‍യർത്തി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഉഷ ബിന്ദുമോൾ, കെ.പി.കെ. തങ്ങൾ, എം. അബ്ദുറഹ്മാൻ കുട്ടി, എം. മുഹമ്മദ് കുട്ടി മുൻഷി, വി.പി. കുഞ്ഞാമു, ടി. മൊയ്തീൻ കുട്ടി, ഇ. സെയ്തലവി, നിസാർ കുന്നുമ്മൽ, പി. ജഗന്നിവാസൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.