me7

മലവെള്ളപ്പാച്ചിലിൽ സ്കൂളി​െൻറ സുരക്ഷഭിത്തി തകർന്നു. ഉൗർങ്ങാട്ടിരി: മലവെള്ളപ്പാച്ചിലിൽ ഓടക്കയം ജി.യു.പി സ്കൂളി​െൻറ നിർമാണത്തിലിരിക്കുന്ന പുതിയ കെട്ടിടത്തിനരികെയുള്ള തോടിനോട് ചേർന്ന സുരക്ഷഭിത്തി തകർന്നു. സ്കൂളിന് മുൻഭാഗത്ത് കൂടെയും പിൻഭാഗത്ത് കൂടെയും തോടുകളിൽ വെള്ളം കുതിച്ചൊഴുകി. സ്കൂൾ അവധിയായതിനാൽ ഇപ്പോൾ സുരക്ഷ പ്രശ്നങ്ങളില്ല. 2007ൽ ഓടക്കയത്തും വെറ്റിലപ്പാറയിലും വൻ ഉരുൾപൊട്ടലുകൾ ഉണ്ടായിരുന്നു. ഉരുൾപൊട്ടൽ നടന്നിടത്ത് 2014ൽ കരിങ്കൽ ക്വാറി തുടങ്ങാൻ നീക്കമുണ്ടായിരുന്നെങ്കിലും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തും ആദിവാസികളും ശക്തമായി ഇടപെട്ട് നീക്കം തടഞ്ഞത് ഇപ്പോൾ അനുഗ്രഹമായി. ഫോട്ടോ 2: മലവെള്ളപ്പാച്ചിലിൽ ഓടക്കയം ജി.യു.പി സ്കൂളി​െൻറ സംരക്ഷണഭിത്തി തകർന്ന നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.