കേരളത്തിലേക്ക് കടത്തവെ ലഹരി ഗുളികകൾ പിടികൂടി

പാലക്കാട്: പൊള്ളാച്ചിയിൽനിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന ലഹരി ഗുളികകൾ പിടികൂടി. സംഭവത്തിൽ എടപ്പാൾ സ്വദേശി ജിനു ശശിധരൻ അറസ്റ്റിലായി. തമിഴ്നാട് ആർ.ടി.സി ബസിൽ 240 ഗുളികകളാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. കൊല്ലങ്കോട്‌ എക്സൈസ് വകുപ്പും ഗോപാലപുരം എക്സൈസ് ചെക്ക്പോസ്റ്റ് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പാലക്കാട് അസി. എക്സൈസ് കമീഷണർ വിജയ​െൻറ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തുവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.