​െഎക്യസന്ദേശവുമായി വാഴക്കാട്ട്​ സംയുക്​ത ഇൗദ്​ഗാഹ്​

വാഴക്കാട്: ഗവ. ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്ന സംയുക്ത ഇൗദ്ഗാഹിൽ പ്രദേശവാസികളുടെ സാന്നിധ്യം. വാഴക്കാട് ദാറുസ്സലാം മസ്ജിദ്, മസ്ജിദുൽ ഇഹ്സാൻ, സലഫി മസ്ജിദ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇൗദ്ഗാഹിന് കെ.എൻ.എം സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പിലാക്കൽ നേതൃത്വം നൽകി. വർഷങ്ങളായി വെവ്വേറെ നടത്തിയിരുന്ന ഇൗദുഗാഹുകൾ ഒന്നിപ്പിക്കുവാൻ പ്രേദശത്തെ ഹയാത്ത് സ​െൻററാണ് മുൻകൈയെടുത്തത്. മാനവമൈത്രിയുടെ സന്ദേശവാഹകരായി മാറുക -ടി. ആരിഫലി എടവണ്ണപ്പാറ: ത്യാഗത്തി​െൻറയും സാഹോദര്യത്തി​െൻറയും മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മാനവൈമത്രിയുടെ സന്ദേശവാഹകരായി മാറുവാൻ മുസ്ലിം സമൂഹം മുേമ്പാട്ടുവരണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ഉപാധ്യക്ഷൻ ടി. ആരിഫലി പ്രസ്താവിച്ചു. എടവണ്ണപ്പാറ മസ്ജിദുൽ ഹുദ, സലഫി മസ്ജിദ് എന്നിവയുടെ ആഭിമുഖ്യത്തിൽ എം.സി മാൾ അങ്കണത്തിൽ സംഘടിപ്പിച്ച സംയുക്ത ഇൗദ്ഗാഹിന് േനതൃത്വം കൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിക്കുറിപ്പ് എടവണ്ണപ്പാറ എം.സി മാൾ അങ്കണത്തിൽ സംഘടിപ്പിച്ച സംയുക്ത ഇൗദ്ഗാഹിന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ഉപാധ്യക്ഷൻ ടി. ആരിഫലി നേതൃത്വം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.