പൈപ്​ പൊട്ടലും ചോര്‍ച്ചയും: പ്രയോജനപ്പെടാതെ മധുമല പദ്ധതി

കാളികാവ്: വാട്ടര്‍ അതോറിറ്റി പത്ത് കോടിയിലേറെ മുടക്കി സ്ഥാപിച്ച മധുമല ജല വിതരണ പദ്ധതി പൈപ് പൊട്ടലും ജലച്ചോര്‍ച്ചയും കാരണം ജനത്തിന് പ്രയോജനകരമല്ലാതാവുന്നു. പുറ്റമണ്ണ പാലത്തിന് സമീപം പെരുന്നാള്‍ തലേന്നുണ്ടായ ചോര്‍ച്ച ഇപ്പോഴും തുടരുകയാണ്. മൂന്ന് ദിവസം മുമ്പാണ് വെന്തോടന്‍പടിയില്‍ പൈപ്പ് പൊട്ടി വെള്ളം മുടങ്ങിയത്. ഒരു മാസം മുമ്പ് പൈപ്പ് പൊട്ടലുണ്ടായതിനടുത്ത് തന്നെയാണ് വീണ്ടും പൊട്ടലുണ്ടായത്. ഉദരംപൊയില്‍ അങ്ങാടിക്ക് സമീപം ഒരാഴ്ച മുമ്പുണ്ടായ പൈപ് പൊട്ടല്‍ അടുത്ത ദിവസമാണ് പരിഹരിച്ചത്. വിതരണ പൈപ്പി​െൻറ ഗുണമേന്മയില്ലായ്മയും അമിത സമർദവുമാണ് ഇടക്കിടെയുള്ള ചോര്‍ച്ചക്ക് കാരണം. പൈപ്പ് കൂട്ടിയോജിപ്പിച്ച ഭാഗങ്ങളിലും ചോര്‍ച്ചയുണ്ട്. കോടികള്‍ മുടക്കി തുടങ്ങിയ മധുമല പദ്ധതിയില്‍നിന്ന് ജനത്തിന് ആവശ്യത്തിന് വെള്ളം കിട്ടുന്നില്ലെന്ന് മാത്രമല്ല നവീകരിച്ച റോഡുകള്‍ വരെ ഇതു മൂലം തകരുന്നുമുണ്ട്. മധുമല പദ്ധതി ഉപയോഗിച്ച് കഴിഞ്ഞ വേനലില്‍ ചോക്കാട് പഞ്ചായത്തില്‍ ജലനിധി പദ്ധതി ആരംഭിച്ചിട്ടുണ്ട്. പൈപ് പൊട്ടല്‍ കാരണം ഇതും തടസ്സപ്പെടുകയാണ്. പദ്ധതിയുടെ പോരായ്മകള്‍ പരിഹരിക്കാനും വിപുലീകരിക്കാനും വണ്ടൂര്‍ എം.എല്‍.എ എ.പി. അനില്‍കുമാര്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. നിലവിലെ പഴകിയ സിമൻറ് പൈപുകള്‍ മാറ്റി സ്ഥാപിക്കാനും നീക്കമുണ്ടായിരുന്നു. എന്നാല്‍ നടപടികൾ എവിടെയും എത്തിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.