മായം കലർത്തിയ 20,000 ലിറ്റർ പാൽ പിടികൂടി

പാലക്കാട്‍: മീനാക്ഷിപുരം പാൽ ചെക്ക്പോസ്റ്റിൽ മായം കലര്‍ന്ന 20,243 ലിറ്റര്‍ പാല്‍ പിടികൂടി. ഓണ സീസണിൽ തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പാലാണ് ക്ഷീര വികസന വകുപ്പി​െൻറ പരിശോധന കേന്ദ്രത്തില്‍ പിടികൂടിയത്. കൊഴുപ്പ് കൂട്ടാനായി കാര്‍ബണേറ്റ് കലര്‍ത്തിയ പാലാണ് കഴിഞ്ഞദിവസം പുലര്‍ച്ച ഒന്നോടെ പിടികൂടിയത്. ദിണ്ഡിക്കല്‍ അമ്മന്‍ പാല്‍ ഉല്‍പാദന കമ്പനിയില്‍നിന്ന് ടാങ്കര്‍ ലോറിയില്‍ കണ്ണൂര്‍ പയ്യന്നൂരിലേക്കായിരുന്നു കൊണ്ടുപോയിരുന്നത്. ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരെത്തി മായം കലര്‍ത്തിയ പാലാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ കര്‍ഷകരില്‍നിന്ന് ശേഖരിച്ച ശേഷം വെള്ളം ചേര്‍ക്കുന്നത് തിരിച്ചറിയാതിരിക്കാനാണ് കാര്‍ബണേറ്റ് കലര്‍ത്തിയത്. മായം ചേർത്ത പാല്‍ തമിഴ്‌നാട്ടില്‍നിന്ന് വ്യാപകമായി കടത്തുന്നത് തടയാൻ ക്ഷീര വികസന വകുപ്പ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇത്തരം പാല്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ക്ഷീരോല്‍പാദക സംഘങ്ങള്‍ വഴി മില്‍മയിലെത്തുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മീനാക്ഷിപുരത്ത് സര്‍ക്കാര്‍ പരിശോധന കേന്ദ്രം ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.