കേരള ബ്ലാസ്​റ്റേഴ്സിന് മലയോരത്തുനിന്ന്​ ഒരു കാവല്‍ക്കാരന്‍

കേരള ബ്ലാസ്റ്റേഴ്സിന് മലയോരത്തുനിന്ന് ഒരു കാവല്‍ക്കാരന്‍ എടക്കര: സുബ്രതോ കപ്പ് ഫുട്ബാള്‍ ടൂര്‍ണമ​െൻറിലടക്കം നിരവധി മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത എം.എസ്. സുജിത്ത് ഇനി കേരള ബ്ലാസ്റ്റേഴ്സി​െൻറ വല കാക്കും. എടക്കര അറന്നാടംപാടം മാഞ്ചേരിത്തൊടിക ശശി--സീത ദമ്പതികളുടെ മകനായ സുജിത്ത് 2014ലെ സുബ്രതോ കപ്പ് രാജ്യാന്തര സ്കൂള്‍ ഫുട്ബാള്‍ ടൂര്‍ണമെേൻറാടെയാണ് ശ്രദ്ധേയനാകുന്നത്. ഡല്‍ഹി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമ​െൻറില്‍ മികച്ച ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട ഈ 19കാരന്‍ ഫൈനലില്‍ 15 സേവുകളുമായി ഗോള്‍വലക്ക് മുന്നില്‍ കാട്ടിയ അസാമാന്യ പ്രകടനം എതിരാളിയായ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ പോലും സമ്മതിച്ചതാണ്. മത്സരശേഷം സുജിത്തിനെ അഭിനന്ദിക്കാനെത്തിയ ബ്രസീല്‍ ഗോളി ത​െൻറ ബൂട്ടും ഗ്ലൗസും സമ്മാനിക്കുകയും ചെയ്തു. വീടിന് സമീപത്തെ കരിയംമുരിയം വനത്തിലെ കൊച്ചുകളിക്കളത്തില്‍ കാല്‍പന്ത് കളിയുടെ മായാവലയത്തില്‍ അകപ്പെട്ട സുജിത്തിന് ഫുട്ബാള്‍ കഴിഞ്ഞിട്ടായിരുന്നു മറ്റെന്തും. പകലും കാട്ടാനകളെത്തുന്ന കരിയംമുരിയം വനത്തിലെ ഗ്രൗണ്ടില്‍ മുടങ്ങാതെ കൂട്ടുകാരുമൊത്ത് പരിശീലനം നടത്തിയാണ് തന്നിലെ കഴിവിനെ മെച്ചപ്പെടുത്തിയത്. 13ാം വയസ്സില്‍ നാട്ടിലെ ഡി.എം വായനശാല ക്ലബി​െൻറ ഗോളിയായി തുടരുമ്പോള്‍ നിലമ്പൂരിലെ മോയിക്കല്‍ കമാലുദ്ദീ​െൻറ കീഴില്‍ പരിശീലനം തുടങ്ങി. മികവ് നിലനിര്‍ത്തിയപ്പോള്‍ അത് മലപ്പുറം എം.എസ്.പിയിലേക്കുള്ള വഴിതെളിച്ചു. കഴിഞ്ഞ സീസണില്‍ ഗോകുലം എഫ്.സിയുടെ ടീമിലുണ്ടായിരുന്നു. ഇപ്പോള്‍ കോട്ടയം ബസേലിയസ് കോളജില്‍ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയായ സുജിത്ത് കേരള ബ്ലാസ്റ്റേഴ്സി​െൻറ നാലാം ഗോള്‍കീപ്പറായാണ് ഒരു വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ചിത്രം mpg32 ms sujith കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട എം.എസ്. സുജിത്ത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.