ജോലിക്കും പ്രവേശനത്തിനും പണം വാങ്ങരു​തെന്ന്​ സീറോ മലബാർ സിനഡ്

ജോലിക്കും പ്രവേശനത്തിനും പണം വാങ്ങരുതെന്ന് സീറോ മലബാർ സിനഡ് കൊച്ചി: സഭ സ്ഥാപനങ്ങളിൽ ജോലിക്കും കോഴ്സുകളുടെ പ്രവേശനത്തിനും പണം കൈപ്പറ്റുന്ന പ്രവണത ശരിയല്ലെന്നും ഇത്തരം നടപടി തിരുത്തപ്പെടണമെന്നും സീറോ മലബാർ സിനഡ് ആവശ്യപ്പെട്ടു. അൺ എയിഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് ന്യായമായ വേതനം നൽകേണ്ടത് അനിവാര്യതയാണ്. സീറോ മലബാർ സിനഡി​െൻറ പൊതുനിർദേശത്തി​െൻറ വെളിച്ചത്തിൽ സഭയുടെ വിദ്യാലയ മാനേജ്മ​െൻറുകളിൽ പ്രവേശനത്തിനും ജോലിക്കും പണം സ്വീകരിക്കുന്ന പതിവില്ല. എന്നാൽ, ചിലയിടങ്ങളിൽ അത്തരം രീതിയുണ്ടെന്ന് പരാതികളുണ്ട്. വിശ്വാസി സമൂഹം ഒറ്റക്കെട്ടായി ഇത് ഇല്ലാതാക്കണം. വിദ്യാലയങ്ങളുടെ കെട്ടിടനിർമാണത്തിനും പുനരുദ്ധാരണത്തിനും മറ്റ് മാർഗങ്ങളിലൂടെ പണം കണ്ടെത്തണം. റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടവകതലങ്ങളിൽ ബദൽ കർമപരിപാടികൾ ആവിഷ്കരിക്കണം. ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സമീപത്ത് മദ്യശാല സ്ഥാപിക്കാനുള്ള ദൂരപരിധി 50 മീറ്ററാക്കി കുറച്ച സർക്കാർ തീരുമാനത്തിൽ സിനഡ് ആശങ്ക രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.