ബലിപെരുന്നാൾ സന്തോഷത്തിൽ നാടും നഗരവും

മലപ്പുറം: പ്രവാചകൻ ഇബ്രാഹിം നബിയുടെയും കുടുംബത്തി​െൻറയും ത്യാഗോജ്ജ്വല ജീവിതത്തി​െൻറ സ്മരണകളും ലോക മുസ്ലിംകളുടെ മഹാസമ്മേളനമായ വിശുദ്ധ ഹജ്ജി​െൻറ പുണ്യവും സംഗമിക്കുന്ന ബലിപെരുന്നാൾ വെള്ളിയാഴ്ച ആഘോഷിക്കും. ഇതിനായി ഒരുങ്ങുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നാടും നഗരവും. ജുമുഅ ദിവസത്തിൽ പെരുന്നാൾ എത്തുന്നതാണ് ഇത്തവണത്തെ മറ്റൊരു സുകൃതം. ഹജ്ജിലെ മുഖ്യ ചടങ്ങായ അറഫ സംഗമം മക്കയിൽ നടന്ന വ്യാഴാഴ്ച ലോകമെമ്പാടും വിശ്വാസികൾ നോമ്പ് അനുഷ്ഠിച്ചു. ഇന്ന് രാവിലെ പെരുന്നാൾ നമസ്കാരത്തിനായി പള്ളികളിലും ഈദ്ഗാഹുകളിലും ജനലക്ഷങ്ങൾ സംഗമിക്കും. മഴയാണെങ്കിൽ ഈദ്ഗാഹുകൾ ഉണ്ടാവില്ല. നമസ്കാരത്തിന് ശേഷം പരസ്പരം ആശ്ലേഷിച്ചാണ് പെരുന്നാൾ ആശംസകൾ കൈമാറുക. ജുമുഅക്കായി ഉച്ചയോടെ വിശ്വാസികൾ വീണ്ടും പള്ളികളിലെത്തും. ജുമുഅക്ക് ശേഷമാണ് ബലികർമം ആരംഭിക്കുക. ദൈവകൽപന ശിരസ്സാവഹിച്ച് ഇസ്മായിൽ നബി, പിതാവ് ഇബ്രാഹിം നബിക്ക് ബലിക്കല്ലിലേക്ക് കഴുത്ത് നീട്ടിക്കൊടുത്തതി​െൻറ ഓർമക്കാണിത്. ബലിമാംസം വിതരണം ചെയ്യുന്നതിന് മഹല്ലുകൾ കേന്ദ്രീകരിച്ച് വിപുല ഒരുക്കങ്ങൾ നടക്കുന്നുണ്ട്. ഇന്നലെ വൈകീട്ട് മുതൽ പള്ളികളിൽനിന്നും വീടുകളിൽനിന്നും തക്ബീർ ധ്വനികൾ മുഴങ്ങുകയാണ്. ഉച്ചഭക്ഷണത്തിന് ശേഷം ബന്ധുവീടുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമെത്തി ആഘോഷം തുടരും. പെരുന്നാളിന് പിന്നാലെ ഓണവും കടന്നെത്തുന്നതിനാൽ വസ്ത്രക്കടകളിലും പൊതുവിപണിയിലും വലിയ തിരക്കാണ്. തുടർച്ചയായ അവധി ദിവസങ്ങൾ പെരുന്നാളാഘോഷിക്കുന്നവരുടെ സന്തോഷം ഇരട്ടിയാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.