പെരിന്തല്‍മണ്ണയിലും അങ്ങാടിപ്പുറത്തും ചരക്ക്​ വാഹനങ്ങള്‍ക്ക് നിയന്ത്രണം

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം നഗരങ്ങളിലെ കുരുക്കഴിക്കുന്നതി​െൻറ ഭാഗമായി ഗ്യാസ് ടാങ്കര്‍, ഗുഡ്‌സ് ലോറി, കണ്ടെയ്നര്‍ ലോറി എന്നിവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച മുതലാണ് നിയന്ത്രണം. രാവിലെ ഒമ്പത് മുതല്‍ 11 വരെയും വൈകീട്ട് നാല് മുതല്‍ എട്ടു വരെയുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ഭാഗത്തുനിന്നും വരുന്ന ഇത്തരം വാഹനങ്ങള്‍ പൊന്ന്യാകര്‍ശ്ശി ബൈപ്പാസിലും കോഴിക്കോട്, മഞ്ചേരി ഭാഗത്തുനിന്നും വരുന്നവ തിരൂര്‍ക്കാട് ഭാഗത്ത് ഒഴിഞ്ഞ സ്ഥലങ്ങളില്‍ നിയന്ത്രണ സമയത്ത് പാര്‍ക്ക് ചെയ്യണമെന്നും ട്രാഫിക്ക് പൊലീസ് നിർേദശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.