കോളജ് ഓണാഘോഷം ഓണത്തല്ലില്‍ കലാശിച്ചു മൂന്നുപേര്‍ അറസ്​റ്റില്‍

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളജില്‍ ബുധനാഴ്ച നടന്ന ഓണാഘോഷ പരിപാടികള്‍ തല്ലില്‍ കലാശിച്ചു. എസ്.എഫ്‌.ഐ പ്രവര്‍ത്തകരും യു.ഡി.എസ്.എഫ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സാരമായ പരിക്കേറ്റ ആഷിഖ് (19) എന്ന വിദ്യാർഥിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കും മുഖത്തും അടിയേറ്റിട്ടുണ്ട്. ഇടതുകൈത്തണ്ടയിലെ എല്ല് ഒടിഞ്ഞിട്ടുണ്ട്. മറ്റു വിദ്യാർഥികൾ ചെർപ്പുളശ്ശേരിയിലെ വിവിധ ആശുപതികളിൽ ചികിത്സ തേടി. ആഷിഖി​െൻറ പരാതിയുടെ അടിസ്ഥാനത്തില്‍ പതിനഞ്ചോളം എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ വിദ്യാർഥികളായ ഗോകുൽ കൃഷ്ണ (19), അയ്യൂബ് (19), ഡി.വൈ.എഫ്.ഐ പ്രവർത്തകനായ സജിത് (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ വ്യാഴാഴ്ച ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.