വാടിക്കടവ് തൂക്കുപാലം അറ്റകുറ്റപ്പണിക്ക് ഒമ്പത്​ ലക്ഷം

പുറത്തൂർ: മംഗലം പഞ്ചായത്തിലെ പെരുന്തിരുത്തിയെയും പുറത്തൂരിലെ വാടിക്കലിനെയും ബന്ധിപ്പിച്ച് തിരൂർ പൊന്നാനി പുഴക്ക് കുറുകെയുള്ള വാടിക്കടവ് തൂക്കുപാലത്തി​െൻറ അറ്റകുറ്റപ്പണികൾക്ക് പ്രത്യേക വികസന ഫണ്ടിൽനിന്ന് ഒമ്പത് ലക്ഷം രൂപ ചെലവഴിക്കുന്നതിന് മന്ത്രി ഡോ. കെ.ടി. ജലീൽ ജില്ല കലക്ടർക്ക് നിർദേശം നൽകി. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ കമ്പികൾ ദ്രവിച്ച് അപകടം ക്ഷണിച്ചുവരുത്തുന്ന അവസ്ഥയിലാണ്. ഈ വിഷയം സി.പി.എം മംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.വി. പ്രസാദി​െൻറ നേതൃത്വത്തിൽ മന്ത്രിയെ കണ്ട് ഉന്നയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.