ഓണം^പെരുന്നാള്‍ വിപണി സജീവം

ഓണം-പെരുന്നാള്‍ വിപണി സജീവം ചങ്ങരംകുളം: ഓണവും പെരുന്നാളും ഒരുമിച്ചായതോടെ വിപണി സജീവമായി. വസ്ത്രക്കടകളിലും ഫാന്‍സി ഷോപ്പുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഓണം-പെരുന്നാള്‍ അവധികള്‍ ആയതോടെ ടൗണില്‍ തിരക്കും വർധിച്ചു. റോഡിലെ ചരക്കിറക്കലും അനധികൃത പാര്‍ക്കിങ്ങും തര്‍ക്കങ്ങള്‍ക്കും കാരണമാകുന്നു. ഇടക്കിടെ തകര്‍ത്ത് പെയ്യുന്ന മഴ വിപണിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ. പഴം, പച്ചക്കറി കച്ചവടം നടത്തുന്നവർക്കാണ് ആശങ്കയേറെ. മഴ ഒഴിയാതെ നിന്നാല്‍ സ്റ്റോക്ക് എത്തിക്കുന്നതിനും പ്രതീക്ഷിച്ച രീതിയില്‍ കച്ചവടം നടത്താന്‍ കഴിയുമോ എന്ന ഭീതിയും കച്ചവടക്കാര്‍ പങ്കുവെക്കുന്നുണ്ട്. ഓണവിപണിക്ക് കൊഴുപ്പേകാന്‍ തെരുവോര വിപണി സജീവമായതും വൻ തുക മുടക്കി കച്ചവടം ചെയ്യുന്നവരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. എടപ്പാളില്‍ ആരംഭിച്ച കുടുംബശ്രീ മേളയിലേക്ക് പ്രദേശവാസികള്‍ കൂട്ടത്തോടെ ഒഴുകാന്‍ തുടങ്ങിയതും ടൗണിലെ കച്ചവടക്കാര്‍ക്ക് തിരിച്ചടി ആയി. വലിയ പരസ്യങ്ങള്‍ നല്‍കി മനം മയക്കുന്ന ഓഫറുകളുമായി വന്‍കിട കച്ചവടക്കാര്‍ വിപണിയിലെത്തിയത് സീസണ്‍ കച്ചവടങ്ങള്‍ക്ക് മങ്ങലേല്‍പിച്ചതായി ചെറുകിട കച്ചവടക്കാര്‍ പറയുന്നു. Tir p8 ഫോട്ടോ ഓണം-പെരുന്നാള്‍ വിപണി സജീവമായതിനെ തുടര്‍ന്ന് ചങ്ങരംകുളത്ത് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.