തിരുവനന്തപുരം^കോഴിക്കോട്​ വിമാനം വൈകി; മുഖ്യമന്ത്രിയുടെ യാത്ര കൊച്ചി വഴിയാക്കി

തിരുവനന്തപുരം-കോഴിക്കോട് വിമാനം വൈകി; മുഖ്യമന്ത്രിയുടെ യാത്ര കൊച്ചി വഴിയാക്കി തിരുവനന്തപുരം-കോഴിക്കോട് വിമാനം വൈകി; മുഖ്യമന്ത്രിയുടെ യാത്ര കൊച്ചി വഴിയാക്കി കൊണ്ടോട്ടി: തിരുവനന്തപുരത്തുനിന്ന് കരിപ്പൂരിലേക്കുള്ള വിമാനം മണിക്കൂറുകൾ വൈകിയതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയ​െൻറ യാത്രയും വൈകി. രാവിലെ 7.10ന് തിരുവനന്തപുരത്തുനിന്ന് കോഴിക്കോേട്ടക്കുള്ള എയർഇന്ത്യ എക്സ്പ്രസിലാണ് മുഖ്യമന്ത്രിയുടെ യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ, സാേങ്കതിക തകരാറിനെ തുടർന്ന് ഇൗ വിമാനത്തി​െൻറ സമയം ഉച്ചയിലേക്ക് മാറ്റി. പിന്നീട്, എട്ട് മണിക്ക് കൊച്ചിയിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കൊച്ചിയിൽനിന്ന് ഒമ്പതിന് പുറപ്പെട്ട എയർഇന്ത്യ എക്സ്പ്രസിലാണ് ഇരുവരും പിന്നീട് കോഴിക്കോെട്ടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.