സ്​നേഹ സന്ദേശവുമായി 'സ്നേഹിത'യിലും ആഘോഷം

പള്ളിമുക്ക് സൗഹൃദ കൂട്ടായ്മയാണ് സ്ത്രീകളുടെ പുനരധിവാസ കേന്ദ്രത്തിൽ സ്നേത്തണലൊരുക്കിയത് പൂക്കോട്ടൂർ: നാടെങ്ങും ആഘോഷത്തിമിർപ്പിലാകുമ്പോഴും ഇതൊന്നുമറിയാത്തവരായിരുന്നു പൂക്കോട്ടൂരിലെ സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസ കേന്ദ്രമായ 'സ്നേഹിത'യിലെ ജീവിതങ്ങൾ. എന്നാൽ, ഇത്തവണ പെരുന്നാളും ഓണവും ഒരുമിച്ചെത്തിയതി​െൻറ പകിട്ട് ഇവിടെയുള്ളവരും അറിയുകയാണ്, പള്ളിമുക്ക് സൗഹൃദക്കൂട്ടായ്മയുടെ കാരുണ്യക്കരങ്ങളാൽ. വിവിധ അതിക്രങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം നൽകാൻ 2003ൽ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ പുനരധിവാസ കേന്ദ്രങ്ങൾ തുടങ്ങിയത്. ജില്ലയിലെ ഏകകേന്ദ്രം കൂടിയാണ് പൂക്കോട്ടൂരിലേത്. അന്തേവാസികളും ജീവനക്കാരുമടക്കം 16 പേരാണ് ഇവിടെയുള്ളത്. നിയമതടസ്സങ്ങൾ കാരണം ആഘോഷങ്ങൾക്കെല്ലാം നിയന്ത്രണമുണ്ടായിരുന്നു. പുറം ലോകവുമായി അധികം ഇടപഴകാനും അന്തേവാസികൾക്കോ ജീവനക്കാർക്കോ കഴിയുകയുമില്ല. ജീവനക്കാർക്കും അന്തേവാസികൾക്കും പെരുന്നാളും ഓണവും ആഘോഷിക്കാനുള്ള വസ്ത്രങ്ങളും കിറ്റുകളുമാണ് പള്ളിമുക്ക് സൗഹൃദ കൂട്ടായ്മ വിതരണം ചെയ്തത്. പഞ്ചായത്ത് അംഗം മുഹമ്മദ് റബീർ ഉദ്ഘാടനം ചെയ്തു. കൊടക്കാടൻ മുസ്തഫ, ഷറഫുദ്ദീൻ, എൻ.കെ. മുഹമ്മദലി, ചുണ്ടേൽതൊടി കൃഷ്ണൻ, അനീഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.